കുട്ടി മാറി മറിയുമോ... തോറ്റാല്‍ കുട്ടി കോണ്‍ഗ്രസ് വിടും

തലശ്ശേരിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്ന എവി അബ്ദുള്ളക്കുട്ടി തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസ് വിടും. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കണ്ണൂരിലെ പ്രമുഖ നേതാവാണ് തന്നെ തലശ്ശേരിയിലേക്ക് നാടു കടത്തിയതെന്ന് അബ്ദുള്ളക്കുട്ടി വിശ്വസിക്കുന്നു. തലശ്ശേരി പോലെ ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എയാണ് അബ്ദുള്ളക്കുട്ടിക്ക് നല്‍കിയത്.
അബ്ദുള്ളക്കുട്ടിക്കെതിരെ സരിതയെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചതും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. അടുത്തിടെ അബ്ദുള്ളക്കുട്ടിയുമായി തെറ്റിയ ഒരു കോണ്‍ഗ്രസ് നേതാവാണ് സരിതയെ ചേര്‍ത്ത് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അബ്ദുള്ളക്കുട്ടി കരുതുന്നു. സരിതാ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് തനിക്ക് കേരളത്തില്‍ നിന്നും ഒളിച്ചോടേണ്ടി വന്നു. ഇപ്പോള്‍ മംഗലാപുരത്താണ് അദ്ദേഹം താമനസിക്കുന്നത്. മക്കള്‍ക്ക് കേരളത്തിലെ സ്‌കൂളില്‍ പഠിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് മംഗലാപുരത്തേക്ക് താമസം മാറിയതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നത്.
തലശ്ശേരി കോടിയേരിയുടെ മണ്ഡലമായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ കോടിയേരി ജയിച്ചിരുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഷംസീര്‍ വന്നത് അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ വേണ്ടിയാണ്. ഒരിക്കലും കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലമാണ് തലശ്ശേരി. കണ്ണൂരില്‍ നിന്നും തന്നെ മാറ്റരുതെന്ന് അബ്ദുള്ളക്കുട്ടി കെപിസിസി അധ്യക്ഷനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ ചരടുവലിച്ചു. രാഷ്ട്രീയം മടുത്ത മട്ടിലാണ് അബ്ദുള്ളക്കുട്ടി നീങ്ങുന്നത്. സരിതാ വിവാദത്തിനു പിന്നാലെ തോല്‍വി കൂടി ഉണ്ടായാല്‍ തനിക്ക് താങ്ങാന്‍ കഴിയില്ലെന്നും അബ്ദുള്ളക്കുട്ടി കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha