അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി

ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടര്‍നീക്കങ്ങള്‍ ചര്‍ച്ചയായി. ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നും ഇല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഈ ഗവണ്‍മെന്റ് എല്ലാ ജനാധിപത്യ മദ്യാദകളും കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭരണ പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കി നടത്താനുള്ള കാര്യസ്ഥ പണി ഏല്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ജനങ്ങളോട് പ്രതിബന്ധതയുള്ള പാര്‍ട്ടികളെല്ലാം ഇത്തരമൊരു സാഹചര്യത്തില്‍ യോജിച്ച് നീങ്ങേണ്ടതുണ്ട്. അതിന്റെ ഭാഗമായി അഞ്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരു പൊതുസമീപനമെടുത്തു. ഇന്ത്യ ബ്ലോക്കിന് ഒരു ചുമതല നിര്‍വഹിക്കാനുണ്ട്. സിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കാണ് ഞാന്‍ കത്തയച്ചത്. വിപുലമായ ഒരു ബഹുജന പ്രസ്ഥാനം ഉയര്‍ന്നു വരണം – അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഇഡിയ്‌ക്കെതിരെ കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടിയില്‍ അരവിന്ദ് കെജ്രിവാളിനെ എം എ ബേബി ക്ഷണിച്ചു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
അദ്ദേഹം ഇപ്പോള്‍ ദീര്‍ഘയാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ പങ്കെടുക്കില്ല. അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ഇ ഡി വേട്ടയാടലിന് ഇരയായയാളാണ് മനീഷ് സിസോദിയ. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട്. കെജ്രിവാള്‍ അദ്ദേഹത്തിന്റെ സന്ദേശം റെക്കോര്‍ഡ് ചെയ്ത് അയച്ചുതരാമെന്നും പറഞ്ഞുട്ടുണ്ട് – അദ്ദേഹം പറഞ്ഞു. നേരത്തെ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി എം എ ബേബി ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























