പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല

ലോകായുക്തയുടെ ഉന്നത തല യോഗം താന്‍ വിളിച്ചു ചേര്‍ത്തുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന പഴഞ്ചൊല്ല് പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആ യോഗം. സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ചില ഇടപെടലുകള്‍ വേണമെന്നും അവര്‍ക്ക് ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ ഇത് അത്യാവശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടതിനുസരിച്ചാണ് യോഗം നടന്നതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുമാണ് യോഗം വിളിച്ചതെന്നാണ് പിണറായി ആരോപിക്കുന്നത്. എന്നാല്‍ മുമ്പ് നടന്ന ചില ' അട്ടിമറി'കളെക്കുറിച്ച് പറഞ്ഞു തരാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 2006 ഓഗസ്റ്റില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ലോകായുക്തയുടെ യോഗം നടന്നിട്ടുണ്ട്.
2014 ല്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്ത ലോകായുക്തയുടെ യോഗവും നടന്നിട്ടുണ്ട്. പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി പലതവണ മീറ്റിംഗ് നടത്തിയിട്ടുണ്ട്. ഹൈക്കോടതിയെ സ്വാധീനിക്കാണാണ് അതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























