തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴയില്‍ സുഹൃത്തുത്തള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ ചുങ്കം സ്വദേശിയായ ആന്റണി വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ അഫ്‌സലാണ് പ്രതി. വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്‌സലും ഒരുമിച്ച് മദ്യപിച്ചെന്നാണ് വിവരം.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ആന്റണി കല്ലെടുത്ത് അഫ്‌സലിനെ എറിഞ്ഞു. ഇതില്‍ പ്രകോപിതനായ അഫ്‌സല്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ആന്റണിയുടെ വയറ്റില്‍ കുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണമാകത്തക്ക വലിയ കുത്തായിരുന്നില്ലെന്നും രക്തം വാര്‍ന്നായിരിക്കാം യുവാവ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























