എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍

പ്രവാസികള്‍ക്ക് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂടുതല്‍ യാത്രാ സാദ്ധ്യതകള്‍ ഒരുക്കി എയര്‍ ഇന്ത്യയും ഫ്‌ലൈദുബായിയും തമ്മില്‍ പുതിയ കരാര്‍. ഇരുവിമാനക്കമ്പനികളുടെയും ശൃംഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കരാറിലൂടെ ദുബായ്, ഡല്‍ഹി, മുംബയ് എന്നിവ പ്രധാന കണക്ഷന്‍ കേന്ദ്രങ്ങളാകും.
കരാര്‍ പ്രകാരം എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദുബായ് വഴി ഫ്‌ലൈദുബായിയുടെ 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതില്‍ യൂറോപ്പിലെ 23, മിഡില്‍ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ ആറ്, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സ് മേഖലയിലെ രണ്ട് ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയാണുള്ളത്. അതേസമയം ഫ്‌ലൈദുബായ് യാത്രക്കാര്‍ക്ക് ഡല്‍ഹിയും മുംബയും വഴി എയര്‍ ഇന്ത്യയുടെ 69 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനാകും. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കൊപ്പം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രയ്ക്കും ഇത് കൂടുതല്‍ സാദ്ധ്യതകള്‍ നല്‍കും.
ഇരു വിമാനക്കമ്പനികളുടെയും കണക്ഷന്‍ യാത്രകള്‍ ഒറ്റ ടിക്കറ്റില്‍ ബുക്ക് ചെയ്യാനും, യാത്രയ്ക്കിടെ ബാഗേജ് നേരിട്ട് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചെക്ക്ഇന്‍ ചെയ്യാനും സാധിക്കും. രണ്ട് വിമാനക്കമ്പനികളില്‍ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇത് സഹായിക്കും. യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇതിന്റെ പ്രധാന നേട്ടം പുതിയ നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു എന്നതിലല്ല. മറിച്ച് ഇരു വിമാനക്കമ്പനികളുടെയും നിലവിലുള്ള റൂട്ടുകള്‍ ഒരുമിച്ച് ഉപയോഗിച്ച് കൂടുതല്‍ യാത്രാ കോമ്പിനേഷനുകള്‍ ലഭിക്കുന്നതിലാണ്.
https://www.facebook.com/Malayalivartha
























