ഇറാന് പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർദ്ദേശിച്ച ഏഴ് ദിന സമാധാന നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്നും ഇറാനിലേക്ക് പണം ഒഴുകാത്തതിനാലാണ് കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞിരുന്നു .
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. ഇറാനെ ഉപരോധങ്ങളിലൂടെ നിലംപരിശാക്കാമെന്ന് കരുതിയവർക്ക് തെറ്റ് പറ്റിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. രാജ്യത്തിനെതിരെയും യെമനിലും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ആവശ്യപ്പെട്ടു.
മധ്യസ്ഥരാജ്യമായ ഖത്തറിലൂടെയാണ് ഹോർമുസ് തുറക്കുന്നതിനും തുടർചർച്ചകൾക്കുമായി ഇന്നലെ ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവച്ചത്.
ഇറാൻ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആ മൂന്ന് വ്യവസ്ഥകൾ ഇവയാണ്:
നാവിക-സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക: ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കുകയും ഇറാന്റെ എണ്ണ വില്പനയ്ക്കുള്ള സാമ്പത്തിക വിലക്കുകൾ നീക്കുകയും ചെയ്യുക.
മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക: അമേരിക്ക മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ 1200 കോടി ഡോളറിന്റെ (12 Billion USD) ആസ്തികൾ ഉപാധികളില്ലാതെ തിരികെ നൽകുക.
പ്രാദേശിക വെടിനിർത്തൽ നടപ്പാക്കുക: ലെബനൻ, ഗസ്സ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിലനിൽക്കുന്ന സൈനിക നീക്കങ്ങളും യുദ്ധവും അവസാനിപ്പിച്ച് വെടിനിർത്തൽ പാലിക്കുക.
അമേരിക്ക ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുന്ന മുറയ്ക്ക് 7 ദിവസത്തെ സമയപരിധി ആരംഭിക്കും. പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആറാം ദിവസം കടലിടുക്ക് ഭാഗികമായി തുറക്കുകയും, ഏഴാം ദിവസം ഹോർമുസ് പൂർണ്ണമായി തുറന്നുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യാം എന്നാണ് ഇറാന്റെ വാഗ്ദാനം.
എണ്ണവില വർദ്ധനവ് തടയാനും ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഔദ്യോഗികമായി വൈറ്റ് ഹൗസ് ഇതിനോട് കൂടുതൽ പ്രതികരിച്ചില്ലെങ്കിലും, ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി "ഇറാന് ഒരു കാരണവശാലും ആണവായുധം ഉണ്ടാക്കാൻ കഴിയില്ല!" എന്ന് ശനിയാഴ്ച രാവിലെ വീണ്ടും ആവർത്തിച്ചു.
ബോംബിംഗ് തുടരുമെന്ന സൂചന: വരാനിരിക്കുന്ന നവംബറിലെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm Elections) ശേഷം ഇറാന് മേലുള്ള ബോംബാക്രമണങ്ങൾ യു.എസ് പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ പടക്കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇറാനെതിരെയുള്ള ഉപരോധം ഫലം കണ്ടു തുടങ്ങിയെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കാനുള്ള സാധ്യത വീണ്ടും മങ്ങി. അതിനിടെ, അമേരിക്കയെ തെല്ലും വിശ്വസിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ഇറാനുമായി അമേരിക്ക നടത്തിയ വിവിധ ഘട്ട ചർച്ചകളെ തുടർന്ന് അമേരിക്ക ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുകയും ഉപരോധങ്ങൾ ഏർപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് പെസഷ്‌കിയാൻ കുറ്റപ്പെടുത്തി
അതിനിടെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുകയാണെങ്കിൽ പുതിയ സൈനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. യുദ്ധം പുനരാരംഭിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ പടക്കപ്പലുകളെ ആക്രമിക്കുമെന്നും ഐ ആർ ജി സി പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധം ഫലം കണ്ടു തുടങ്ങിയതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ തുർക്കിക്കും ഒമാനും യു എ ഇ-യ്ക്കും റൂബിയോ നന്ദി പറഞ്ഞു. ഒമാനിലേക്കും ജോർജിയയിലേക്കും അസർബൈജാനിലേക്കുമുള്ള വിമാനങ്ങൾ നേരത്തെ തന്നെ ഇറാൻ റദ്ദാക്കിയിരുന്നു.
അഫ്ഗാനിസ്ഥാൻ, അർമേനിയ, ചൈന, ഉസ്‌ബെക്കിസ്താൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇറാനിലേക്ക് ഇപ്പോഴും വ്യോമഗതാഗതം തുടരുകയാണ്. അതിനിടെ, രാജ്യത്തിനെതിരെയും യെമനിലും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ആവശ്യപ്പെട്ടു.
പരസ്യമായി നിർദ്ദേശങ്ങൾ തള്ളിയെങ്കിലും ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ മധ്യസ്ഥർ വഴി യു.എസും ഇറാനും തമ്മിൽ പശ്ചാത്തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈ ചർച്ചകൾ 'സൃഷ്ടിപരം' (constructive) ആണെന്നാണ് ചില യു.എസ് വക്താക്കൾ അറിയിക്കുന്നത്
നിലവിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിലും തങ്ങളുടെ കപ്പലുകളുടെ സുരക്ഷയിൽ ഏകദേശം 4 കോടി ബാരൽ എണ്ണ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കടത്തിവിടാൻ കഴിഞ്ഞതിനാൽ, കരാറിലെത്താൻ തങ്ങൾക്ക് യാതൊരു ധൃതിയുമില്ലെന്നാണ് അമേരിക്കൻ നിലപാട്.
ഇറാൻ തങ്ങളുടെ നിർദ്ദേശങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും അമേരിക്കയിൽ നിന്ന് ഔദ്യോഗികമായ ഒരു മറുപടിക്കായി കാത്തിരിക്കുകയാണെന്നുമാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്
ഇതിനിടെ യുദ്ധം കഴിഞ്ഞാലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും വെറുതേവിടില്ലെന്ന് ഇറാൻ സൈനിക വക്താവ് അബുൽഫസൽ. അധികാരത്തിലുണ്ടായാലും ഇല്ലെങ്കിലും ഇരുവരും അവരുടെ തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി അമേരിക്കയെ തുടരാൻ ഇറാൻ അനുവദിക്കില്ല. പശ്ചിമേഷ്യയിൽ നിന്ന് എത്രയും വേഗം പിന്മാറുന്നതാണ് യുഎസിന് നല്ലത്. ലോകവ്യാപാര മേഖലയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇടപെടാമെന്ന് അബുൽഫസൽ പറഞ്ഞു.
ഇറാന്റെ സൈനിക ശക്തിയെയും പ്രതിരോധ ശേഷിയെയും കുറിച്ച് ഇറാൻ സായുധ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾഫാസൽ ഷെകാർച്ചി നടത്തിയ മുന്നറിയിപ്പുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും നടത്തുന്ന ഏതൊരു പ്രകോപനപരമായ ആക്രമണത്തെയും തികച്ചും പുതിയ സൈനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ജൂണിലും ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നടന്ന അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇറാന്റെ പ്രതിരോധ ശക്തിയും സായുധ സേനയുടെ സജ്ജീകരണങ്ങളും ഇപ്പോൾ വളരെ ഉയർന്ന നിലയിലാണെന്നും, ശത്രു രാജ്യങ്ങൾക്ക് വലിയ അത്ഭുതങ്ങൾ തന്നെ കരുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്താണ് ഇറാന്റെ സൈനിക സ്വാശ്രയത്വത്തിനായുള്ള അടിത്തറ പാകപ്പെട്ടതെന്ന് ഷെകാർച്ചി വിശദീകരിക്കുന്നു. അക്കാലത്ത് നേരിട്ട കടുത്ത പ്രതിസന്ധികളും ഉപരോധങ്ങളും കാരണം രാജ്യത്ത് സൈനിക സാങ്കേതികവിദ്യകൾ സ്വയം വികസിപ്പിക്കേണ്ടി വന്നു. യുദ്ധകാലത്ത് ആരംഭിച്ച മിസൈൽ വികസന പദ്ധതികൾ ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പ്രതിരോധ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. പരമ്പരാഗത യുദ്ധരീതികളിൽ നിന്ന് മാറി അസമമായ യുദ്ധരീതികളിലേക്ക് രാജ്യം ചുവടുമാറ്റം നടത്തി. വിലകൂടിയതും ഭാരമേറിയതുമായ ആയുധങ്ങൾക്ക് പകരമായി, കുറഞ്ഞ ചെലവിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പ്രതിരോധ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആത്മീയതയും രാജ്യത്തോടുള്ള കൂറും ആത്മത്യാഗവുമാണ് ഈ അസമമായ യുദ്ധ തന്ത്രങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ചരിത്രപരമായ പ്രതിസന്ധികളെയും ഉപരോധങ്ങളെയും തരണം ചെയ്താണ് ഇറാൻ ഇന്നത്തെ നിലയിലെത്തിയതെന്ന് ഷെകാർച്ചി ചൂണ്ടിക്കാണിക്കുന്നു. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പരിക്കേറ്റ പോരാളികളെ ചികിത്സിക്കാൻ ആവശ്യമായ തുന്നൽ നൂൽ പോലും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു രാജ്യത്തിനുണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ അവസ്ഥ മാറിമറിഞ്ഞിരിക്കുന്നു. വിപ്ലവാനന്തര ഇറാൻ പ്രതിരോധ സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുക മാത്രമല്ല, എതിരാളികളുടെ സാങ്കേതിക മുന്നേറ്റങ്ങളെ പോലും പല മേഖലകളിലും മറികടക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളുമാണ് ഇന്ന് ഇറാന്റെ സൈനിക ശക്തിയുടെ പ്രധാന കരുത്ത്.
സൈനിക നീക്കങ്ങളിലും ശേഷികളിലും രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് ഇറാന്റെ സായുധ സേന കർശനമായി പാലിക്കുന്ന ഒരു തത്വമാണെന്ന് അദ്ദേഹം പറയുന്നു. ഇറാന്റെ യഥാർത്ഥ പ്രതിരോധ ശേഷിയെയും കരുത്തിനെയും കുറിച്ച് ശത്രുക്കൾ നടത്തിയ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ ജനങ്ങളും സായുധ സേനയും ഒറ്റക്കെട്ടായി നിന്ന് പോരാടാൻ തയ്യാറാണെന്ന് തെരുവുകളിലും യുദ്ധക്കളത്തിലും തെളിയിക്കപ്പെട്ടതാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ ശക്തിയെന്നും ഷെകാർച്ചി അഭിപ്രായപ്പെടുന്നു.
പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും ഇറാന്റെ കൈകളിൽ തന്നെയാണെന്ന് അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ട ഈ ജലപാത നിയമവിരുദ്ധമായി മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ജലപാത താൽക്കാലികമായി തുറന്നെങ്കിലും, അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ കരാർ ലംഘനങ്ങൾ കാരണം കടലിടുക്ക് വീണ്ടും അടച്ചുപൂട്ടാൻ ഇറാൻ നിർബന്ധിതമാവുകയായിരുന്നു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള ഏത് കടന്നുകയറ്റത്തെയും ശക്തമായി പ്രതിരോധിക്കാൻ രാജ്യത്തിന്റെ സായുധ സേന സർവ്വ സജ്ജമാണെന്നാണ് ഷെകാർച്ചി നൽകുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























