ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി

2024ലുണ്ടായ എല്‍ നിനോയുടെ ആഘാതത്തില്‍ നിന്നും നാം പൂര്‍ണ്ണമായി മുക്തരാകുന്നതിന് മുന്‍പ്, വെറും രണ്ട് വര്‍ഷത്തിന്റെ ഇടവേളയില്‍ വീണ്ടുമൊരു 'സൂപ്പര്‍ എല്‍ നിനോ' വന്നെത്തുന്നത് ദക്ഷിണേഷ്യയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്തുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ ഈ എല്‍ നിനോ? പ്രതിഭാസത്തെ ഇത്രയധികം ഭയപ്പെടുന്നത്? 'എല്‍ നിനോ സതേണ്‍ ഓസിലേഷന്‍' അഥവാ ഇ എന്‍ എസ് ഒ എന്നത് പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ഒരു സ്വാഭാവിക പ്രകൃതി പ്രതിഭാസമാണ്. ഭൂമദ്ധ്യരേഖയ്ക്ക് മദ്ധ്യത്തിലും കിഴക്കുമുള്ള പസഫിക് സമുദ്രഭാഗം സാധാരണയിലും കവിഞ്ഞ് ചൂടുപിടിക്കുമ്പോഴാണ് എല്‍ നിനോ രൂപപ്പെടുന്നത്. ഇത് സാധാരണയായി രണ്ട് മുതല്‍ ഏഴ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ആവര്‍ത്തിക്കാറുണ്ട്. പസഫിക് സമുദ്രത്തിലെ ഈ താപ വ്യതിയാനം ആഗോളതലത്തിലുള്ള കാറ്റിന്റെ ഗതിയെയും മണ്‍സൂണ്‍ മേഘങ്ങളുടെ ചലനത്തെയും പൂര്‍ണ്ണമായി തകിടം മറിക്കും. ഇന്ത്യ ഉള്‍പ്പെടുന്ന തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ മണ്‍സൂണ്‍ കാറ്റുകളുടെ ശക്തി കുറയ്ക്കാനും, മഴയുടെ അളവ് വന്‍തോതില്‍ ഇല്ലാതാക്കാനും ഇത് കാരണമാകുന്നു.
ഈ വര്‍ഷം, അതായത് 2026ല്‍ രൂപപ്പെട്ടിരിക്കുന്ന എല്‍ നിനോ വെറുമൊരു സാധാരണ പ്രതിഭാസമല്ല. മനുഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി അന്തരീക്ഷത്തിലുണ്ടായ ആഗോളതാപനം ഈ സ്വാഭാവിക പ്രതിഭാസത്തെ 'സൂപ്പര്‍ ചാര്‍ജ്ജ്' ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായാണ് രേഖപ്പെടുത്തിയത്. ആഗോള ശരാശരി ഉപരിതല താപനില 16.96 ഡിഗ്രി സെല്‍ഷ്യസ് എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. സമുദ്രോപരിതലം ഇത്രയധികം ചൂടുപിടിച്ച മറ്റൊരു കാലഘട്ടം ചരിത്രത്തിലില്ല. അതുകൊണ്ടാണ് ആഗോള കാലാവസ്ഥാ നിരീക്ഷകര്‍ ഇതിനെ 'ഗോഡ്‌സില്ല ലെവല്‍' എല്‍ നിനോ എന്ന് ഭയത്തോടെ വിളിക്കുന്നത്.
സെപ്റ്റംബര്‍ 16ന് ശാസ്ത്രജ്ഞര്‍ തയാറാക്കി സെപ്റ്റംബര്‍ 19ന് പുറത്തുവിട്ട 'കോള്‍ ടു ആക്ഷന്‍' എന്ന തുറന്ന കത്തിലാണ് രാജ്യത്തെ കാര്‍ഷിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളെ തകിടം മറിക്കാന്‍ പോകുന്ന ഈ കാലാവസ്ഥാ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിക്കുന്നത്. പസിഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രകൃതി പ്രതിഭാസമാണ് 'എല്‍ നിനോ സതേണ്‍ ഓസിലേഷന്‍' (ഇഎന്‍എസ്ഒ). ഇത് ആഗോളതലത്തില്‍, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടുന്ന തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ മഴയുടെ അളവ് വന്‍തോതില്‍ കുറയ്ക്കുകയും ഉഷ്ണതരംഗത്തിനും കടുത്ത വറുതിക്കും കാരണമാകുകയും ചെയ്യുന്നു.
പ്രകൃതിയിലും മനുഷ്യജീവിതത്തിലും ഉണ്ടാകുന്ന ആഘാതങ്ങള്‍ഇന്ത്യയില്‍ മണ്‍സൂണ്‍ ഇതിനകം തന്നെ മഴയുടെ കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഈ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങള്‍ മണ്‍സൂണ്‍ കാലയളവില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന മാസങ്ങളില്‍ വരള്‍ച്ചയും കടുത്ത ചൂടും രൂക്ഷമാകുന്നതോടെ ഇത് കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ഉപജീവനമാര്‍ഗങ്ങളെ സാരമായി ബാധിക്കും.
മണ്ണിലെ ഈര്‍പ്പത്തിന്റെ കുറവ്, കുടിവെള്ള സ്രോതസ്സുകളുടെ വറ്റിവരണ്ട് പോകല്‍, കാട്ടുതീ, കടലിലെയും കരയിലെയും ഉഷ്ണതരംഗങ്ങള്‍ എന്നിവ കാര്‍ഷിക വിളകളെയും ജീവജാലങ്ങളെയും ഊര്‍ജ നിര്‍മാണത്തെയും കടുത്ത സമ്മര്‍ദത്തിലാക്കും. പഴവര്‍ഗങ്ങളുടെ ഉല്‍പാദനത്തിലുണ്ടാകുന്ന കാലതാമസം, വന്യജീവികളുടെ പെരുമാറ്റത്തിലും പ്രജനനത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയും പ്രകൃതിയില്‍ പ്രകടമാകും.
ഐ ഐ ടി എം ശാസ്ത്രജ്ഞനായ ഡോ. റോക്‌സി മാത്യു കൊല്ലിന്റെ വാക്കുകളില്‍: 'ഇന്ത്യന്‍ മണ്‍സൂണ്‍ കാലം മഴക്കമ്മിയിലാണ് അവസാനിക്കുന്നത്. എന്നാല്‍ അതിന്റെ ആഘാതം ഇവിടെ തീരുന്നില്ല. മണ്ണിലെ ഈര്‍പ്പമില്ലായ്മ, ജലാശയങ്ങളിലെ വെള്ളത്തിന്റെ കുറവ്, കരയിലെയും കടലിലെയും താപതരംഗങ്ങള്‍, വിളനാശം, കാട്ടുതീ, പവിഴപ്പുറ്റുകളുടെ നാശം എന്നിങ്ങനെ വരാനിരിക്കുന്ന കാലങ്ങളിലേക്ക് ഈ ആഘാതം പടര്‍ന്നുപിടിക്കും. ഇവയെല്ലാം നിരീക്ഷിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും നമുക്ക് മുന്‍പിലുള്ളത് വളരെ ചെറിയൊരു സമയപരിധി മാത്രമാണ്.'
കാടുകള്‍ക്കും നാട്ടിലെ വൃക്ഷങ്ങള്‍ക്കും നേരിടുന്ന ഭീഷണിഎല്‍ നിനോയുടെ ആഘാതം കേവലം മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ ഉഷ്ണമേഖലാ കാടുകള്‍ക്കും മരങ്ങള്‍ക്കും വരാനിരിക്കുന്ന വര്‍ഷം ഒരു വലിയ 'ലിറ്റ്മസ് ടെസ്റ്റ്' ആയിരിക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞയായ ഡോ. ജയശ്രീ രത്‌നം വ്യക്തമാക്കുന്നു.
പശ്ചിമഘട്ടത്തിലെ ഭീമന്‍ മരങ്ങള്‍ പോലും വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ തന്നെ നേരിടുന്നത്. നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയും അതിതീവ്ര ചൂടും വലിയ മരങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ഭീഷണിയിലാക്കുന്നു. കൂടാതെ, നഗര പ്രദേശങ്ങളില്‍ കട്ടികൂടിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാരണം ഉണ്ടാകുന്ന 'അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ്' പ്രഭാവം നഗരങ്ങളിലെ മരങ്ങളെ പെട്ടെന്ന് ഉണക്കി നശിപ്പിക്കും. ജീവന്റെ ആധാരമായ സസ്യജാലങ്ങള്‍ക്ക് ഏല്‍ക്കുന്ന ഏതൊരു ആഘാതവും പരിസ്ഥിതി വ്യവസ്ഥയെ മൊത്തത്തില്‍ തകര്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കടല്‍ ജീവികള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും തിരിച്ചടികഴിഞ്ഞ കുറച്ചുകാലമായി തുടര്‍ച്ചയായി ഉണ്ടാകുന്ന എല്‍ നിനോ പ്രതിഭാസങ്ങള്‍ സമുദ്ര പരിസ്ഥിതി വ്യവസ്ഥയെയും പവിഴപ്പുറ്റുകളെയും വന്‍തോതില്‍ നശിപ്പിച്ചിട്ടുണ്ട്. നാച്ചുറല്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ (എന്‍സിഎഫ്) പ്രമുഖ മറൈന്‍ ബയോളജിസ്റ്റായ രോഹന്‍ ആര്‍തര്‍ സമുദ്രത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി.
ഒരു വന്‍തോതിലുള്ള പവിഴപ്പുറ്റ് നാശത്തിന് ശേഷം അവയ്ക്ക് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെയെങ്കിലും സമയം ആവശ്യമാണ്. എന്നാല്‍ 2024ല്‍ സംഭവിച്ച വലിയ എല്‍ നിനോയ്ക്ക് ശേഷം വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടുമൊരു വലിയ ഉഷ്ണതരംഗം വരുന്നത് പവിഴപ്പുറ്റുകളുടെ വീണ്ടെടുപ്പിനെ പൂര്‍ണമായും തടസ്സപ്പെടുത്തും. ഇതിനെ പ്രതിരോധിക്കാനും പഠനങ്ങള്‍ നടത്താനുമായി ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഒന്നിച്ചുചേര്‍ന്ന് കൂട്ടായ്മകള്‍ രൂപീകരിച്ചുകഴിഞ്ഞു.
ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്‌ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, സെപ്റ്റംബര്‍ മാസത്തോടെ എല്‍ നിനോ അന്തരീക്ഷത്തില്‍ വീണ്ടും വീര്യത്തോടെ നിലയുറപ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഫെബ്രുവരി മാസം വരെ ഇത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തുടരും.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇതിനെ വിശേഷിപ്പിച്ചത് 'നമ്മുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ എല്‍നിനോ ഭീമാകാരമായി വളരുകയാണ്' എന്നാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ വര്‍ഷങ്ങളിലൊന്നായി ഇത് മാറിയേക്കാം എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
'മുന്നൊരുക്കങ്ങള്‍ ഇന്നുതന്നെ തുടങ്ങണം'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐസര്‍ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള 188ലധികം പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഒപ്പിട്ട ആഹ്വാനത്തില്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്.
1. തുടര്‍ച്ചയായ ശാസ്ത്രീയ നിരീക്ഷണം: വനങ്ങള്‍, മരുഭൂമികള്‍, പുല്‍മേടുകള്‍, സമുദ്രങ്ങള്‍ എന്നിവയില്‍ എല്‍ നിനോ വരുത്തുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുക.
2. ഡേറ്റ ശേഖരണം: പരിസ്ഥിതി വ്യവസ്ഥയിലെ മാറ്റങ്ങള്‍ മുന്‍വര്‍ഷങ്ങളിലെ വിവരങ്ങളുമായി താരതമ്യം ചെയ്തു പഠിക്കാന്‍ പ്രാദേശിക ഡേറ്റാബേസുകള്‍ തയാറാക്കുക.
3. സഹകരണം: സസ്യങ്ങളുടെയും മൃഗങ്ങളുടെയും ജനസംഖ്യാ വ്യതിയാനങ്ങള്‍, പോഷക ചക്രങ്ങളിലെ മാറ്റങ്ങള്‍ എന്നിവ പഠിക്കാന്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തമ്മില്‍ കൈകോര്‍ക്കുക.
4. സാമൂഹിക സംരക്ഷണം: പരമ്പരാഗതമായി പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ജോലി സമയത്തിലും വരുമാനത്തിലും ഉണ്ടാകാന്‍ സാധ്യതയുള്ള തിരിച്ചടികള്‍ മുന്‍കൂട്ടി കണ്ട് അവര്‍ക്കായി ബദല്‍ സുരക്ഷാ പദ്ധതികള്‍ തയാറാക്കുക.
ഗ്ലോബല്‍ ക്ലൈമറ്റ് ചേഞ്ചിന്റെ വേഗം വര്‍ധിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഇടവിട്ടുള്ള ഈ എല്‍ നിനോ അനുഭവങ്ങള്‍. പരിസ്ഥിതിയും മാനവരാശിയും ഒന്നിച്ച് നേരിടേണ്ട ഒരു വലിയ പ്രതിസന്ധിയുടെ പടിവാതിലിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. കൃത്യമായ ശാസ്ത്രീയ സമീപനത്തിലൂടെയും കടുത്ത മുന്‍കരുതലുകളിലൂടെയും മാത്രമേ ഇതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കൂ എന്ന് ശാസ്ത്രജ്ഞര്‍ ഒന്നടങ്കം ഓര്‍മിപ്പിക്കുന്നു.
കേവലം താപനില ഉയരുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രതിഭാസം. ഇത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കാന്‍ പോകുന്ന ഒരു വിപത്താണ്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം, 2026 സെപ്റ്റംബര്‍ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള വെറും ആറ് മാസത്തിനുള്ളില്‍ ലോകത്താകെ നാലര ലക്ഷം ആളുകള്‍ ഈ എല്‍ നിനോയുടെ ആഘാതത്താല്‍ കൊല്ലപ്പെടും. ഇതിന്റെ ഭീകരത 2027 ജൂലൈ വരെ നീണ്ടുനില്‍ക്കാമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത് വികസ്വര രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ഉള്‍പ്പെടുന്ന ആഗോള ദക്ഷിണമേഖലയാണ്. കടുത്ത ഉഷ്ണതരംഗം, കുടിവെള്ള ക്ഷാമം, വെള്ളപ്പൊക്കം, അതിശക്തമായ കാട്ടുതീ എന്നിവയാണ് മരണങ്ങള്‍ക്ക് കാരണമാകുന്നത്.
ഈ ആഗോള ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുള്ള ആദ്യ 10 രാജ്യങ്ങളുടെ കൃത്യമായ കണക്കുകള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടുണ്ട്:
1. നൈജീരിയ: 31,320 മരണങ്ങള്‍
2. ഇന്‍ഡോനേഷ്യ: 19,251 മരണങ്ങള്‍
3. സുഡാന്‍: 17,430 മരണങ്ങള്‍
4. ഇന്ത്യ: 15,670 മരണങ്ങള്‍
5. ബ്രസീല്‍: 13,271 മരണങ്ങള്‍
6. കോംഗോ: 10,014 മരണങ്ങള്‍
7. നൈഗര്‍: 9,900 മരണങ്ങള്‍
8. ചാഡ്: 7,953 മരണങ്ങള്‍
9. ഫിലിപ്പീന്‍സ്: 6,504 മരണങ്ങള്‍
10. വിയറ്റ്‌നാം: 5,566 മരണങ്ങള്‍
ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍, 18771878 കാലഘട്ടത്തില്‍ ഉണ്ടായ അതിശക്തമായ എല്‍ നിനോ കാരണം ലോകത്ത് അഞ്ചുകോടിയിലധികം മനുഷ്യരാണ് വറുതിയും പട്ടിണിയും മൂലം മരിച്ചുവീണത്. അന്ന് ഇന്ത്യയെയും ചൈനയെയും ബ്രസീലിനെയുമാണ് ഇത് തകര്‍ത്തുകളഞ്ഞത്. ഇന്ന് ആധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും, ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം തുടര്‍ന്നാല്‍ സമാനമായ ഒരു മഹാദുരന്തത്തിലേക്ക് ലോകം വീണ്ടും പോകും എന്ന് വേര്‍ഡ് ഫുഡ് പ്രോഗ്രാമും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കുന്നു.
ഈ ഭയപ്പെടുത്തുന്ന കണക്കുകളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ് എന്നത് നമ്മെ ഒട്ടും ആശങ്കപ്പെടുത്താതിരിക്കില്ല. ഇന്ത്യയില്‍ ഇതിനോടകം തന്നെ ഇത്തവണത്തെ മണ്‍സൂണ്‍ മഴയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 1980 മുതല്‍ 14 തവണ ഇന്ത്യയില്‍ എല്‍ നിനോ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒമ്പത് തവണയും രാജ്യത്ത് സാധാരണ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ കടുത്ത രീതിയില്‍ കുറയുകയാണ് ചെയ്തത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ (IITM) പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. റോക്‌സി മാത്യു കോള്‍ ഈ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
'ഇന്ത്യന്‍ മണ്‍സൂണ്‍ കാലം മഴക്കമ്മിയിലാണ് അവസാനിക്കുന്നത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതം ഇവിടെ തീരുന്നില്ല. വരും മാസങ്ങളില്‍ മണ്ണിലെ ഈര്‍പ്പമില്ലായ്മ കടുത്ത കൃഷിനാശത്തിലേക്ക് നയിക്കും. ജലാശയങ്ങള്‍ വറ്റിവരളും, കരയിലും കടലിലും ഒരേപോലെ ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകും. വനങ്ങളില്‍ കാട്ടുതീ പടരാനും സമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ പൂര്‍ണ്ണമായി നശിക്കാനും ഇത് കാരണമാകും. ഇവയെല്ലാം തടയാന്‍ നമ്മുടെ മുന്‍പിലുള്ളത് വളരെ ചെറിയൊരു സമയപരിധി മാത്രമാണ്. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പ്രകാരം എല്‍ നിനോ വീര്യത്തോടെ നിലയുറപ്പിച്ചിരിക്കുകയാണെന്നും 2027 ഫെബ്രുവരി വരെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വ്യക്തമാക്കുന്നു. യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് ഇതിനെ ഭീമാകാരമായ വളര്‍ച്ചയെന്ന് വിശേഷിപ്പിച്ചു. ആരോഗ്യവും ഭക്ഷ്യസുരക്ഷയും സാമ്പത്തികമേഖലയും കടുത്ത പ്രതിസന്ധിയിലാകും. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും വിലക്കയറ്റവും ഈ സാഹചര്യം സാരമായി ബാധിക്കും. സൂപ്പര്‍ എല്‍ നിനോ ഇന്ത്യയെയും ആഗോള ദക്ഷിണമേഖലയെയും ചുട്ടുപൊള്ളിക്കാന്‍ ഒരുങ്ങുമ്പോള്‍, കേവലം മുന്നറിയിപ്പുകളില്‍ ഒതുങ്ങാതെ പ്രായോഗിക പ്രതിരോധത്തിനായി രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള ഇരുനൂറോളം പരിസ്ഥിതി ശാസ്ത്രജ്ഞരും ഗവേഷകരും നയരൂപീകരണ വിദഗ്ദ്ധരും ഒന്നിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























