ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

മൂന്ന് ദിവസത്തെ രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി സംഘടനകൾ സ്ഥിരീകരിച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ സെപ്തംബർ 28, 29, 30 തീയതികളിൽ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്.
ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക. എന്ന ആവശ്യത്തെ തുടർന്നായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പൊതുമേഖലാ ബാങ്കുകളും ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഈ സമരത്തിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു.
അതേസമയം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാനായി ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി. ബാങ്ക് ജീവനക്കാർ മുന്നോട്ടുവച്ച അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാനായി ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കും.
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കുമെന്നാണ് അറിയിപ്പുള്ളത്. ബാക്കി ആവശ്യങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























