ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സർവേശ് കുശാരെയാണ് നേട്ടം സമ്മാനിച്ചത്. 2.25 മീറ്റർ താണ്ടിയാണ് സർവേശ് വെള്ളിയിൽ എത്തിയത്.
2.25 താണ്ടി ചൈനീസ് തായ്‌പേയ് താരം ഫു ചോ ഹസ്വാനാണ് സ്വർണം സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ വു സംഗ്യോക്കിനാണ് വെങ്കലം. ഏഷ്യൻ ഗെയിംസ് ഡെക്കാത്‌ലണിൽ വെങ്കലം നേടി ഇന്ത്യ.
പിന്നാലെ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലും ഇന്ത്യ വെങ്കലം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ തേജസ്വിൻ ശങ്കറാണ് ഡെക്കാത്‌ലണിൽ വെങ്കലം നേടിയത്. പരുൾ ചൗധരിയാണ് സ്റ്റീപ്പിൾ ചെയ്‌സിൽ വെങ്കലം സമ്മാനിച്ചത്. 7,934 പോയിന്റുകൾ നേടിയാണ് തേജസ്വിൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ജപ്പാൻ താരം യുമ മരുയമയ്ക്കാണ് സ്വർണം. ചൈനയുടെ ചെൻ സിനുവയ്ക്കാണ് വെള്ളി.
9:08.67 സമയത്തിൽ ഫിനിഷ് ചെയ്താണ് പരുളിന്റെ വെങ്കലം. ബഹ്‌റൈൻ താരം വിൻഫ്രെഡ് യവിയാണ് സ്വർണം നേടിയത്. കസാഖിസ്ഥാന്റെ നോറ ജെറുതോ തനുയിക്കാണ് വെള്ളി. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 37ൽ എത്തി. 4 സ്വർണം 16 വെള്ളി 17 വെങ്കലം മെഡലുകളാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.
അതേസമയം വനിതാ ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരം ആൻസി സോജന് നേരിയ വ്യത്യാസത്തിൽ സ്വർണം. തുടരെ രണ്ടാം ഏഷ്യൻ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തിൽ 6.49 മീറ്റർ താണ്ടിയും അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ താണ്ടിയും ആൻസി മുന്നിൽ നിന്നിരുന്നു. എന്നാൽ ആറാം ശ്രമത്തിൽ ചൈനയുടെ ഹ്വങ് യിങ്യിങ് 6.55 മീറ്റർ താണ്ടി സ്വർണം പിടിച്ചെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























