Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത

30 SEPTEMBER 2026 08:13 PM IST
മലയാളി വാര്‍ത്ത

വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണ് സഹോദരങ്ങളായ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവം കൊലപാതകം. വടകരപ്പതി മണല്‍കാട് ജോണ്‍ കുമാര്‍ നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (അഞ്ച്), റോബിന്‍ ക്രിസ്റ്റഫര്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതാണെന്ന് മാതാവ് നിവേദ്യ പൊലീസിനോട് കുറ്റസമ്മതം നടത്തി. നിവേദ്യ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

വടകരപ്പതി മേനോന്‍പാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ജോണ്‍ കുമാറും കുടുംബവും. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ജോണ്‍ കുമാര്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. കുട്ടികളെ കാണാനില്ലെന്ന് നിവേദ്യ അയല്‍വാസിയെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും അയല്‍വാസികളും പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നിവേദ്യ കുറ്റം സമ്മതിച്ചു. ഭര്‍ത്താവും നിവേദ്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാവി ജീവിതത്തിന് കുട്ടികള്‍ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമായി വ്യക്തമായതെന്ന് ഡിവൈഎസ്പി ശശിധരന്‍ പറഞ്ഞു. കളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ മുക്കിക്കൊന്നതിനുശേഷം രണ്ടാമത്തെ കുഞ്ഞിനെ സമാനരീതിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയിരുന്നതായി പിതാവും പറഞ്ഞു.

നിവേദ്യയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് തന്നോട് സമ്മതിച്ചതായി ജോണ്‍ കുമാറിന്റെ അമ്മാവന്‍ സെല്‍വം പറഞ്ഞു. നിവേദ്യയെ മാറ്റിനിര്‍ത്തി ഇക്കാര്യം ചോദിച്ചപ്പോഴാണ് കൊന്നത് താന്‍തന്നെയാണെന്ന് സമ്മതിച്ചത്. ആദ്യം തുറന്ന് പറഞ്ഞില്ലെങ്കിലും കൂടുതല്‍ ചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. കുട്ടികളുടെ പിതൃത്വത്തെക്കുറിച്ചുള്ള സംശയമാണ് കാരണമായി പറഞ്ഞത്. കുട്ടികള്‍ മരിച്ചാല്‍ പിന്നെ ആരും പിതൃത്വത്തെക്കുറിച്ച് ചോദിക്കില്ലെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് നിവേദ്യ പറഞ്ഞതെന്ന് സെല്‍വം വെളിപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (46 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (53 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends