വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?

എന്തായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ വെളിപാട്? തിരഞ്ഞെടുപ്പ് കമ്മീഷനിൽ നടന്ന അട്ടിമറി സംശയങ്ങൾക്ക് സ്വാഭാവിക സമരം നടക്കേണ്ടത് കോൺഗ്രസ് പ്രതിപക്ഷത്ത് ആയിരിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. എന്നാൽ കോൺഗ്രസ് അധികാരത്തിലുള്ള കേരളത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരങ്ങൾ ഏറ്റവും അധികം നടക്കുന്നത്. ഇതിൻറെ കാരണം മുഖ്യമന്ത്രി സതീശന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല എന്നാണ് അദ്ദേഹത്തിൻറെ അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് തീർത്തും അനാവശ്യമായാണ്. കരിങ്കൊടി കാണിച്ചവർക്കോ കേസിൽ പെട്ടവർക്കോ കാരണം വ്യക്തമായിരുന്നില്ല. ആരുടെയൊക്കെയോ നിർദ്ദേശപ്രകാരം അവർ കേന്ദ്ര മന്ത്രിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് കരിങ്കൊടി കാണിക്കുകയായിരുന്നു. ഇന്നലെ തിരുവനന്തപുരം പാളയത്തുള്ള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചതായി പരാതി ഉയർന്നിരിക്കുന്നു. ഇതും എന്തിനാണെന്ന് വ്യക്തമല്ല. ഈ ഘട്ടത്തിൽ സ്വാഭാവികമായും ഉയരുന്ന ഒരു സംശയമുണ്ട്. അത് കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ ഏതെങ്കിലും ഭാഗത്തുനിന്നുള്ള മനപ്പൂർവ്വ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നതാണ്. ഇതിനുള്ള മറുപടി കണ്ടു പിടിക്കണമെങ്കിൽ പിണറായി വിജയൻറെ സുരക്ഷാ സംഘത്തിൽ ഉണ്ടായിരുന്ന പോലീസുകാർ ഇന്ന് റോഡിലൂടെ തേരാപാരാ നടക്കുന്ന ആ സന്ദർഭം ഓർത്താൽ മതി. നിസ്സഹായരായ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച് അവശരാക്കിയ പിണറായിയുടെ സുരക്ഷാ സംഘത്തിന് സതീശൻ സർക്കാർ അധികാരത്തിൽ വന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല എന്നതാണ് രസകരമായ കാര്യം. അടികൊണ്ട യൂത്ത് കോൺഗ്രസുകാരാണ് ഇപ്പോൾ അവരുടെ സ്വന്തം സർക്കാരിനെതിരെ കലാപാഹ്വാനവുമായി രംഗത്തുള്ളത്. ഇവിടെയാണ് കെസി വേണുഗോപാൽ എന്ന രാഷ്ട്രീയ തന്ത്രജ്ഞനായ നേതാവിന്റെ റോൾ നിർണയിക്കപ്പെടുന്നത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തൊട്ടവരെ സർക്കാർ രക്ഷിക്കാൻ ശ്രമിച്ചാൽ വെറുതെ വിടാൻ ശ്രമിച്ചാൽ സർക്കാരിനെ വെറുതെ വിടില്ലെന്ന്കെ സിയും യൂത്ത് കോൺഗ്രസുകാരും തീരുമാനിച്ചിട്ടുണ്ട്. അതാണ് കേരളത്തിൽ നടക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെ തലസ്ഥാനത്ത് വൻ സംഘർഷമാണുണ്ടായത്. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കണ്ടാലറിയാവുന്ന ഇരുനൂറിലധികം പേർക്കെതിരെ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഘർഷത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.
ഇന്നലെ രാത്രി എട്ടു മണിയോടെ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിക്കുകയും ടയറുകൾ കത്തിച്ച് റോഡിലിട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽനിന്ന് തങ്ങൾക്ക് നേരെ ബിയർ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പ്രകോപിതരായ ഇവർ കത്തിക്കൊണ്ടിരുന്ന കോലവും വടികളും ഹോസ്റ്റൽ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ ഹോസ്റ്റൽ വളപ്പിലെ മരങ്ങളിലേക്കും മറ്റും തീപടർന്നു. ഉടൻതന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തി. ആറു തവണ ഗ്രനേഡ് പ്രയോഗിച്ചാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പിൻമാറി. എന്നാൽ അൽപസമയത്തിനുശേഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയതോടെ വീണ്ടും വലിയ സംഘർഷമുണ്ടായി.
എഡിജിപി പി. വിജയൻ, ഐജി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടിയും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വി. ശിവൻകുട്ടി വിഷയം നേരിട്ട് എഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി അച്ചു എന്നിവരുൾപ്പെടെ നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആംബുലൻസുകളിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























