ഏഷ്യൻ ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും

ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടം തുടർന്ന് ഇന്ത്യ. സെയിലിങിൽ ഇന്ത്യയ്ക്കായി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ സ്കിഫ് വിഭാഗത്തിലാണ് അഭിമാന നേട്ടം. ചൈന സ്വർണവും ഹോങ്കോങ് വെങ്കലവും നേടി.
സ്‌ക്വാഷിൽ മെഡലുറപ്പിച്ച ഇന്ത്യൻ വനിതകൾ വെങ്കലം നേടി.
അനാഹത് സിങ്, തൻവി ഖന്ന, ജോഷ്‌ന ചിന്നപ്പ എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെങ്കലം നേടിയത്. സെമിയിൽ ശക്തമായ മത്സരത്തിനൊടുവിൽ ഹോങ്കോംഗിനോടാണ് ഇന്ത്യൻ പരാജയപ്പെട്ടത്. പുരുഷ വോളിബോൾ ക്വാർട്ടറിൽ ഇന്ത്യ–പാകിസ്ഥാനോട് പരാജയപ്പെട്ട് പുറത്തായി. കഴിഞ്ഞ ഗെയിംസിൽ പാകിസ്ഥാനോട് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. വോളിയിൽ 1986ൽ നേടിയ വെങ്കലമാണ് ഇന്ത്യയുടെ അവസാന മികച്ച പ്രകടനം.
"
https://www.facebook.com/Malayalivartha


























