മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം കേൾക്കും

രജ്ഞിത്തിനെ ഉപദ്രവിക്കുവാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ ക്യത്യത്തിന് എത്തിയ വാഹനങ്ങളും തനിക്ക് തിരിച്ചറിയുവാൻ കഴിയുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായി സജിത്ത് കോടതിയിൽ വ്യക്തമാക്കി. തുടർന്ന് അന്വേഷണ വേളയിൽ പോലിസ് കണ്ടെടുത്ത പ്രതികളുടെ ആയുധങ്ങളും വാഹനങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവത്തിൻ്റെ തൊട്ടടുത്ത ദിവസം തന്നെ താൻ ഈ വിവരങ്ങൾ എല്ലാം പോലിസിൽ അറിയിച്ചിരുന്നതായി പ്രതിഭാഗത്തിൻ്റെ ക്രോസ് വിസ്താര വേളയിൽ വ്യക്തമാക്കിയ സാക്ഷി രജ്ഞിത്തിനെ കൊലപ്പെടുത്തിയത് പ്രതികൾ തന്നെയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
*രജ്ഞിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ അമ്പലമുക്ക് കൃഷ്ണകുമാർ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, ശങ്കർ, ഗോഡ് വിൻ, വിഷ്ണു വിനോദ് എന്നിവരെയാണ് സാക്ഷി കോടതി മുമ്പാകെ തിരിച്ചറിഞ്ഞത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, കെ. വി. ഹേമരാജ്, വി.ജി.ഗിരികുമാർ എന്നിവരാണ് ഹാജരാകുന്നത്. "
https://www.facebook.com/Malayalivartha


























