പത്ത് മാസം നൊന്ത് പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളെ അവൾ വെള്ളത്തിൽ മുക്കി കൊന്നതിന്റെ കാരണം വിചിത്രം.. മോഡലിങ് ജീവിതവും സ്വപനം കാണുന്ന തനിക്ക് തന്റെ കുങ്ങുങ്ങൾ വിലങ്ങ് തടിയായ് തോന്നിയത്രേ

പത്ത് മാസം നൊന്ത് പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളെ അവൾ വെള്ളത്തിൽ മുക്കി കൊന്നതിന്റെ കാരണമാണ് വിചിത്രം.. പഠിത്തവും മോഡലിങ് ജീവിതവും സ്വപനം കാണുന്ന തനിക്ക് തന്റെ കുങ്ങുങ്ങൾ വിലങ്ങ് തടിയായ് തോന്നിയത്രേ.. ആ തടസ്സം മാറ്റാൻ അവരുടെ ജീവനെടുക്കുക എന്ന മാർഗമായിരുന്നു മുൻപിലെന്ന് കൊലപാതകി... സ്വന്തം മക്കളെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്തത് പോലെയായിരുന്നു പ്രതിയുടെ പെരുമാറ്റം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ആ വാർത്ത പ്രചരിച്ചത്.. രണ്ട് സഹോദരങ്ങൾ രണ്ട് പേരെയും കാണാനില്ലെന്ന് അലറിക്കരയുന്ന അമ്മ..
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ആ മക്കൾക്കായി തിരച്ചിൽ നടത്തിയപ്പോൾ അവർക്കൊപ്പം ആ കൊലപാതകിയായ അമ്മയും ഉണ്ടായിരുന്നു. ഒന്നും അറിയാത്തത് പോലെ പ്രതിയായ നിവേദ്യ മണിക്കൂറുകളോളം പിടിച്ച് നിന്നു. പക്ഷേ അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഒരു ബന്ധു സെൽവം അവരെ മാറ്റി നിർത്തി കാര്യങ്ങൾ ചോദിക്കുകയായിരുന്നു. തുടക്കത്തിൽ സംശയത്തെ നിശേധിച്ചു എങ്കിലും ഒടുവിൽ അവർ സമ്മതിച്ചു.
നിവേദ്യയാണു കൊന്നതെന്നു തന്നോടു സമ്മതിച്ചെന്ന് ജോൺ കുമാറിന്റെ അമ്മാവൻ സെൽവം പറഞ്ഞു. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി വീട്ടിൽ വഴക്കാകുകയും അത് കേട്ട് മടുത്താണ് കൊലപാതകം എന്നതാണ് ആദ്യ മൊഴി. കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ പിന്നെ ആ കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി വഴക്ക് ഉണ്ടാകില്ലല്ലോ എന്നതായിരുന്നു പ്രതിയുടെ ചോദ്യം. സംഭവം അറിഞ്ഞ ഉടൻ തന്നെ ബന്ധു പോലീസിനെ വിവരമറിയിച്ചു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൊഴിമാറി. തന്റെ സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസ്സമായതിനാലാണ് കൊലപാതകം എന്നാണ് നിലവിൽ പുറത്ത് വന്നിരിക്കുന്ന വിവരം. അതേ സമയം പോലീസ് ഈ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി അന്വേഷണം തുടരുകയാണ് പോലീസ്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് വാടക വീട്ടിൽ രണ്ട് സഹോരങ്ങളായ കുട്ടികൾ മരണപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സഹോദരങ്ങളായ കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടകളുടെ അമ്മയായ പ്രതി കുറ്റം സമ്മതിച്ചെന്നും ഭാവി ജീവിതത്തിനു കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമെന്നു പറഞ്ഞെന്നും ഡിവൈഎസ്പി എസ്. ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യവും സമീപമുണ്ടായിരുന്ന ഇളയ കുട്ടിയെ രണ്ടാമതും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളത്തൊട്ടിയിൽ കുട്ടികളെ കണ്ടെത്തിയ ഉടൻ നാട്ടുകാർ പാലക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്. സംഭവം നടക്കുമ്പോൾ കുട്ടികളുടെ പിതാവ് ജോൺ കുമാർ ജോലിസ്ഥലത്തായിരുന്നു. ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും.
കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നിവേദ്യയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവസമയത്ത് താൻ വിറകു ശേഖരിക്കാൻ പോയിരുന്നെന്നാണ് നിവേദ്യ ആദ്യം നാട്ടുകാരോടു പറഞ്ഞത്. ‘‘നിവേദ്യ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്നു സമീപവാസികൾ പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ നിവേദ്യ കുറ്റം സമ്മതിച്ചെന്നും നാട്ടുകാരാണ് അറിയിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചു. അവർക്കു മാനസികാസ്വാസ്ഥ്യമുള്ളതായി ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല’’ – കൊഴിഞ്ഞാമ്പാറ എസ്എച്ച്ഒ പറഞ്ഞു. നിവേദ്യയാണു കൊന്നതെന്നു തന്നോടു സമ്മതിച്ചെന്ന് ജോൺ കുമാറിന്റെ അമ്മാവൻ സെൽവം പറഞ്ഞു. ‘‘ഞാൻ നിവേദ്യയെ മാറ്റിനിർത്തി സ്വകാര്യമായി ചോദിച്ചപ്പോഴാണ് കുട്ടികളെ കൊന്നതു താനാണെന്ന് അവൾ സമ്മതിച്ചത്. ആദ്യം ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും കൂടുതൽ ചോദിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു.
കുട്ടികളുടെ പിതൃത്വത്തെപ്പറ്റിയുണ്ടായ ചർച്ചയാണ് അവൾ കാരണമായി പറഞ്ഞത്. കുട്ടികൾ മരിച്ചാൽ പിന്നെ ആരും അവരുടെ പിതൃത്വത്തെപ്പറ്റി ചോദിക്കില്ലെന്നും അതുകൊണ്ടാണെന്നു കൊന്നതെന്നുമാണ് നിവേദ്യ പറഞ്ഞത്.’’ – സെൽവം ഓൺമനോരമയോട് പറഞ്ഞു. നിവേദ്യ കുറ്റമേറ്റ വിവരം സെൽവം പൊലീസിനെ അറിയിച്ചു. നാട്ടുകാർ നിവേദ്യയെ ആക്രമിക്കാതിരിക്കാൻ അവളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസിനോട് അഭ്യർഥിച്ചെന്നും സെൽവം പറഞ്ഞു.
https://www.facebook.com/Malayalivartha


























