വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി

എത്ര മനോഹരമായ ഡാന്‍സായിരുന്നു അത്, തന്റെ എഐ ഡാന്‍സ് വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്. കെഎസ്ഇബിയുടെ യൂണിഫോം ധരിച്ചവരോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ വീഡിയോയാണ് നീക്കം ചെയ്തത്. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മറ്റ് രാജ്യങ്ങളില്‍ വീഡിയോ കാണാന്‍ സാധിക്കും.
'തൃശൂരില്‍ നിന്നുള്ള രണ്ട് പിള്ളേരാണ് എഐ ഉപയോഗിച്ച് എന്റെ ഡാന്‍സ് വീഡിയോ നിര്‍മിച്ചത്. തമിഴ് നടന്‍ വിജയ്‌യെ പോലെയാണ് ഞാനതില്‍ നൃത്തം ചെയ്തത്. വളരെ മനോഹരമായ വീഡിയോ ആയിരുന്നു അത്. നല്ല വീഡിയോ ആണെന്നും വിജയ്‌യേക്കാള്‍ അടിപൊളിയായി ഞാന്‍ ഡാന്‍സ് ചെയ്തുവെന്നും ഒരുപാട് ചെറുപ്പക്കാര്‍ എന്നോട് പറഞ്ഞു.
എന്നാല്‍ പൊലീസ് അത് നീക്കം ചെയ്തു. എനിക്കതൊട്ടും സന്തോഷമുള്ള കാര്യമായിരുന്നില്ല. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനുമുന്‍പ് ആ വീഡിയോ കാണുമായിരുന്നു. എത്ര മനോഹരമായ ഡാന്‍സായിരുന്നു അത്. പക്ഷേ ഈ പൊലീസുകാരത് നീക്കം ചെയ്തുകളഞ്ഞു. അത് ശരിയായില്ലായെന്ന് അവരോട് ഞാന്‍ പറഞ്ഞു' മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
https://www.facebook.com/Malayalivartha

























