കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...

താൻ മരിച്ചാലും വിമാനത്തിലെ 170-ലധികം യാത്രക്കാരുടെ ജീവൻ അപകടത്തിലാകില്ലെന്ന ഉറച്ച തീരുമാനവുമായി മരണത്തോട് പോരാടിയ ഒരു ഇന്ത്യൻ പൈലറ്റിൻ്റെ ധീരതയാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്! ഫ്ലൈദുബായ് വിമാനത്തിലെ ഹീറോ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്തിൻ്റെ കോ-പൈലറ്റ് അപ്രതീക്ഷിതമായി നടത്തിയ ക്രൂരമായ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചോരയിൽ കുളിച്ചു കിടക്കുമ്പോഴും, വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അത് തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനോട് അദ്ദേഹം ധീരമായി പോരാടി. ഒരു നിമിഷം പോലും ഭയപ്പെടാതെ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത സ്മിത്തിന്റെ ബുദ്ധിപരമായ നീക്കമാണ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും ഉള്ളിലേക്ക് കടക്കാനും അക്രമിയെ കീഴ്പ്പെടുത്താനും വഴിയൊരുക്കിയത്. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൾ സംഭാഷണത്തിനിടയിൽ ക്യാപ്റ്റൻ സ്മിത്ത് ഒരു പ്രധാന കാര്യം പങ്കുവെച്ചു: "പരിക്കേറ്റ് ജീവനുവേണ്ടി പോരാടുമ്പോഴും ഞാൻ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. കണ്ണ് അടച്ചുപിടിച്ചാൽ പോലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു." തന്റെ ജീവൻ പോലും നോക്കാതെ 170-ലധികം മനുഷ്യ ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്തിനെ മറ്റൊരു '9/11' ദുരന്തം ഒഴിവാക്കിയ വീരനായകൻ എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ഇന്ത്യക്കാർ ജീവൻ എടുക്കുന്നവരല്ല, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെക്കുന്നവരാണെന്ന് ലോകത്തിന് കാണിച്ചുതന്ന സ്മിത്തിനെ ഓർത്ത് രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. നിലവിൽ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത്തിന്റെ ആരോഗ്യത്തിനായി 140 കോടി ജനങ്ങളും പ്രാർത്ഥനയിലാണ്.
https://www.facebook.com/Malayalivartha



























