അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...

പത്തനംതിട്ട അടൂരിൽ നിന്നും കേരളത്തെയാകെ നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പന്നിവിഴയിൽ ട്യൂഷൻ ക്ലാസ് കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വണ്ടിയിലെത്തിയ ആറംഗ സംഘം ബലമായി തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ വായ പൊത്തിപ്പിടിച്ച്, മുഖത്ത് രാസലായനി പുരട്ടി ബോധം കെടുത്തിയാണ് പ്രതികൾ വണ്ടിയിൽ കയറ്റിയത്. അരമണിക്കൂറിന് ശേഷം ബോധം വന്നപ്പോൾ വിജനമായ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















