Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍

05 OCTOBER 2026 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...

സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന 'ബ്രാന്‍ഡ് വയനാടി'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായ വിവിധ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ തനത് ആഗോള ബ്രാന്‍ഡുകളായി ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായാണിത്. പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷമുള്ള വയനാടിന്‍റെ സാമ്പത്തിക പുനരുജ്ജീവനവും ജനങ്ങളുടെ ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ കര്‍ട്ടന്‍ റൈസര്‍ പരിപാടി.

സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എംഎല്‍എ മാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, കേരള ടൂറിസം ഡയറക്ടര്‍ എം. അഞ്ജന, അഡി. ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍, ജില്ലാ കലക്ടര്‍ ചെല്‍സ സിനി, സബ് കലക്ടര്‍ അതുല്‍ സാഗര്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ഹനീഫ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് സി.വി രാജന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും

'ബ്രാന്‍ഡ് വയനാട്' പരിപാടിയുടെ ഭാഗമായി വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങളും ഉണ്ടാകും. 'പ്രകൃതിയും വന്യജീവി വൈവിധ്യവും' എന്ന വിഷയത്തില്‍ എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബയോഡൈവേഴ്സിറ്റി ലീഡ് സനീഷ് സി. എസും, 'സംസ്കാരം' എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കല്‍പ്പറ്റ നാരായണനും, 'കരകൗശലം' എന്ന വിഷയത്തില്‍ ഉറവ് ഇന്‍ഡിജിനസ് സയന്‍സ് & ടെക്നോളജി സ്റ്റഡി സെന്‍റര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ടി. ശിവരാജും സംസാരിക്കും.

വയനാടിനെ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഉത്തരവാദിത്ത ടൂറിസം നയങ്ങളും ഹോംസ്റ്റേ നവീകരണവും പദ്ധതി ഉറപ്പാക്കും. വയനാടിനെ വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയും ജീവിതവും സംസ്കാരവും അനുഭവിക്കാവുന്ന ടൂറിസം ഉല്‍പ്പന്നമായി ആഗോള വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങള്‍, പരമ്പരാഗത നെല്ലിനങ്ങള്‍, തേന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്രാദേശിക പാചകരീതികള്‍, കാര്‍ഷിക ജീവിതം, ഗോത്രപൈതൃകം, ഗ്രാമീണ അനുഭവങ്ങള്‍ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും.



ഭൗമസൂചികാ പദവിയുള്ള 'വയനാട് റോബസ്റ്റ കോഫി'യെ 'ഫാം ടു കപ്പ്' മാതൃകയില്‍ ആഗോള വിപണിയില്‍ പ്രീമിയം ബ്രാന്‍ഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി 'എന്‍ ഊര്' പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവില്‍ ട്രൈബല്‍ സര്‍വകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും. ഇതോടൊപ്പം കോര്‍പ്പറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന 'വയനാട് സി.എസ്.ആര്‍ എക്സ്ചേഞ്ച്' (ഭൂമി പോര്‍ട്ടല്‍), പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'ഇ-മാലിന്യ മുക്ത ഡ്രൈവ്' എന്നിവയും ബ്രാന്‍ഡ് വയനാടിന്‍റെ ഭാഗമായി നടപ്പിലാക്കും.

'എക്സ്പീരിയന്‍സ് വയനാട്' എന്ന ആശയത്തിലൂടെ വയനാടിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ ലോകസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കും. പരിശീലനം ലഭിച്ച പ്രാദേശിക ഗൈഡുകള്‍, ഹോംസ്റ്റേകള്‍, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണനം തുടങ്ങിയ മേഖലകളിലൂടെ ടൂറിസത്തിന്‍റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിടുന്നു.
ദ്വിദിന സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഒക്ടോബര്‍ 6 ചൊവ്വാഴ്ച ബ്രാന്‍ഡ് വയനാട് വിഷന്‍ പ്രഖ്യാപനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. തിരുനെല്ലി സര്‍ക്യൂട്ട്, ചേകാടി ഫാം സന്ദര്‍ശനം, കാപ്പി എക്സ്പീരിയന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഗൈഡഡ് സഞ്ചാരവും ആദ്യ ദിനത്തില്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറുമുതല്‍ എന്‍ ഊരില്‍ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും.

കര്‍ട്ടന്‍ റൈസര്‍ പരിപാടിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്കായി രാവിലെ 10:00 മുതല്‍ വൈകുന്നേരം 5:00 വരെ 'എന്‍ ഊര്' ലൈവ് എക്സ്പീരിയന്‍സ് സോണ്‍ പ്രവര്‍ത്തിക്കും. ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ജീവിതരീതികള്‍, ഗോത്ര ഭക്ഷണമേള, പൈതൃക-കരകൗശല പ്രദര്‍ശനം, കമ്മ്യൂണിറ്റി അനുഭവങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് നേരിട്ടറിയാന്‍ അവസരം ഒരുങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (39 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (45 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends