കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കേരളത്തില്‍ എവിടെയാണോ അനുയോജ്യമായ സ്ഥലം അവിടെ എയിംസ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്‍കൈ എടുക്കട്ടെ. എന്നെ വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. നമ്മുടെ താത്പര്യങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ല. അനുയോജ്യമായ സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചോട്ടെ. സ്ഥലം കാണിച്ചു തന്നാല്‍ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കാം. അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിച്ച തൃശൂരില്‍ എല്ലാ സീറ്റിലും മൂന്നാമത് പോയത്. സുരേഷ് ഗോപിയെ രാഷ്ട്രീയക്കാരനായി താന്‍ ഇപ്പോഴും കാണുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ല. അത്യാവശ്യം മരുന്നുകളെല്ലാം മാര്‍ക്കറ്റില്‍ ഉണ്ട്. ഇപ്പോള്‍ അതേപ്പറ്റി വലിയ പരാതികള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്‍എച്ച്എം പിരിച്ചുവിടല്‍ അല്ല. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് അവരെ നിയമിക്കുന്നത് .
പെര്‍ഫോമന്‍സ് നോക്കിയാണ് അവരെ നിയമിക്കുന്നതും കോണ്‍ട്രാക്ട് അവസാനിപ്പിക്കുന്നതും. കോണ്‍ട്രാക്ട് അവസാനിക്കുന്നതനുസരിച്ച് മിടുക്കന്മാരായ ആളുകളെ അഭിമുഖം നടത്തി നിയമിക്കും.വകുപ്പില്‍ ഏതൊക്കെ സെക്രട്ടറിമാര്‍ എവിടെയൊക്കെ വരും എന്ന് ആര്‍ക്കു പറയാന്‍ കഴിയും. ഇളക്കിയും പ്രതിഷ്ഠിച്ചും ഒക്കെ എല്ലാ കാലത്തും നടക്കാറുണ്ട്.
ഇതെന്തോ വലിയ അത്ഭുതം പോലെയാണ് എല്ലാവരും ഇപ്പോള്‍ കാണുന്നത് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ്. ഭരണപരമായ കാര്യങ്ങള്‍ പുറത്തു പറയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പറയുന്നതാണ്. രാഷ്ട്രീയക്കാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം പോലെയല്ല ഈ വക കാര്യങ്ങളെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























