കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശിയായ മൊഗേഷ് ഗോറെയാണ് പിടിയിലായത്. ഈമാസം നാലിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കിള്ളിപ്പാലം ചെമ്പുപണിപ്പുരക്ക് സമീപമുള്ള ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ഏകദേശം 25,000 രൂപയോളം പ്രതി കവർന്നതായി ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയിട്ടുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ ആറോളം മോഷണക്കേസുകളിലും, തമിഴ്നാട്ടിലെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് .
ഫോർട്ട് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.എസ്. ശ്രീകാന്തിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും, വിവരമറിഞ്ഞ് ട്രെയിൻ മാർഗം അസമിലേക്ക് കടക്കാനായി ശ്രമം. തുടർന്ന് പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് കൊല്ലം ഈസ്റ്റിൽ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























