ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി

വലിയ ബുദ്ധിമാൻമാർ എങ്ങനെയാണ് കുരുങ്ങുക?
ഒരു ചെറിയ അബദ്ധം ഇല്ലെങ്കിൽ നോട്ട പിശക്.
മുഹമ്മദ് റിയാസിന്റെ ഭാര്യയും പിണറായി വിജയന്റെ മകളുമായ ടി. വീണക്ക് സംഭവിച്ചത് അതാണ്.
സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദ് റിയാസിനെതിരായ എഫ്.ഐആറിന്റെ വിവരങ്ങൾ പുറത്തു വന്നതോടെയാണ് വീണയുടെ ഒരു മണ്ടത്തരം കേരളം ചർച്ച ചെയ്തുതുടങ്ങിയത് . റിയാസ് സുഹൃത്തുക്കള്‍ വഴി വിദേശത്തേക്ക് പണംകടത്തിയതെന്ന് ഇഡി മനസിലാക്കിയത് വീണയിൽ നിന്നാണ്. വീണയുമായി ചേര്‍ന്ന് അനധികൃതമായി പണം സമ്പാദിച്ചു. റിയാസിന്റെ ഹവാലയും ഇടപാടുകളും മന്ത്രിയെന്ന പദവി ഉപയോഗിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
പൊതുമരാമത്ത് മന്ത്രിയായിരുന്ന 2024–2025 കാലഘട്ടത്തിലാണ് അനധികൃതമായി പണം സമ്പാദിച്ചത്. ഈ സമയം പ്രത്യേകിച്ച് വരുമാനം ഇല്ലാതിരുന്ന ഭാര്യ വീണ, റിയാസിനൊപ്പം മന്ത്രിമന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. റിയാസും വീണയും ചേര്‍ന്ന് ഈ പണം വിദേശത്തേക്ക് കടത്തി. റിയാസിന്‍റെ സുഹൃത്തുക്കളെയാണ് ഇതിനായി ഉപയോഗിച്ചത്.
സുഹൃത്തുക്കളുമായി ചേര്‍ന്ന് ദുബായിയില്‍ ഗാര്‍മെന്‍റ് എക്സ്പോര്‍ട് ബിസിനസ് നടത്താന്‍ റിയാസ് തീരുമാനിച്ചു. അതിനായാണ് പണം കടത്തിയത്. ഇതിന് വേണ്ടി 2024ല്‍ നാല് തവണ വീണ ദുബായിലേക്ക് പോയി. ഇതെല്ലാം ദുബായിയില്‍ ബെനാമി കമ്പനി തുടങ്ങാനായിരുന്നു. അതുകൂടാതെ റിയാസും വീണക്കൊപ്പം 2024 മെയ് 3 മുതല്‍ 19 വരെ ദുബായിയില്‍ പോയി. നന്ദുലാല്‍ എന്ന ഏഴാം പ്രതിയുടെ പേരിലെ സിം ആണ് ഉപയോഗിച്ചത്. വി.പി.ഫൈജാസ് എന്ന ആറാം പ്രതിയും ഈ സമയം അവിടെയുണ്ടായിരുന്നു.
ഇതെല്ലാം എങ്ങനെയാണ് ഇ ഡി അറിഞ്ഞത് ? ഡയറി എഴുതുന്ന ശീലം വീണക്കുണ്ട്. ഇത് മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണോ എന്നറിയില്ല. ഏതായാലും ഇതേ ഡയറി ഇഡി ക്ക് കിട്ടി.
വീണയുടെ ഡയറിയില്‍ ഇതിന്‍റെയെല്ലാം തെളിവുകള്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. എന്തിന് എഴുതി സൂക്ഷിച്ചു എന്നിടത്താണ് ദൈവത്തിന്റെ ഇടപെടൽ. സ്വന്തം കൈയക്ഷരത്തിൽ എഴുതിയ വീണയുടെ ഡയറി തന്നെയാണ് ഇഡിയുടെ പക്കലുള്ള ഏറ്റവും വലിയ തെളിവ്.
ഈ റിപ്പോർട്ടിനെ തുടർന്നാണ് കൈക്കൂലിക്കേസില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും ടി.വീണയെ പ്രതിചേര്‍ത്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസിലെ എഫ്.ഐആറില്‍ കുറ്റപ്പെടുത്തുന്നത്. അന്വേഷണത്തിനായി എസ്.ഐ.ടി ഉടന്‍ രൂപീകരിക്കും.
പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ ഒന്നും നടന്നില്ല. ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരെ കത്തിക്കയറാന്‍ തയാറായി പ്രതിപക്ഷനേതാവിന്‍റെ കസേരയില്‍ പിണറായി വിജയനും പിന്നില്‍ മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ള ഇടത് അംഗങ്ങളുംഇരുന്നു. സഭ തുടങ്ങി പതിനഞ്ചാം മിനിറ്റിലെത്തിയത് പിണറായി വിജയനെതിരെ കേസെടുത്തെന്ന വാര്‍ത്തയാണ് . മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒരാള്‍ക്കെതിരെ കൈക്കൂലി ഇടപാടില്‍ കേസെടുക്കുന്നത് സമീപകാല ചരിത്രത്തിലാദ്യമാണ്. മകളും മകളുടെ ഭര്‍ത്താവും ഒരുമിച്ച് പ്രതിയാകുന്നത് ചരിത്രത്തിലുമാദ്യമാണ്.
ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് കേസാണ് എടുത്തത്. സി.എം.ആര്‍.എല്ലില്‍ നിന്ന് മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതിലാണ് ഒരു കേസ്. അതില്‍ പിണറായി വിജയന്‍ ഒന്നും വീണ രണ്ടും വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സ് മൂന്നും പ്രതി. സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്ത, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍, അവരുടെ കമ്പനിയായ എംപവര്‍ ഇന്ത്യ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. മുഹമ്മദ് റിയാസ് ഇരുപതരക്കോടി അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് അടുത്ത കേസ്. അതില്‍ മുഹമ്മദ് റിയാസ് ഒന്നും വീണ രണ്ടും പ്രതിയാകുമ്പോള്‍ റിയാസിന്‍റെ സുഹൃത്തുക്കളായ ഷൈജല്‍, നിഖില്‍, ഹസന്‍ വാരിസ്, ഫൈജാസ്, നന്ദുലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ക്രൈംബ്രാഞ്ച് എസ്.ഐ.ടിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണമെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട നേതാവിന്‍റെ കുടുംബത്തെ പ്രതിയാക്കിയുള്ള അന്വേഷണത്തിന് വഴിയൊരുക്കിയത്.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ കോടതിയിലെത്തും മുന്‍പ് കേസെടുക്കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. അതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ വിജിലന്‍സ് ആസ്ഥാനത്ത് രാവിലെ തന്നെ കേസ് റജിസ്റ്റര്‍ ചെയ്തത്.
പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇ ഡി ആവർത്തിക്കുന്നുണ്ട് . വീണയുടെ ഡയറിയായ റെഡ് ബുക്ക് ഉദ്യോഗസ്ഥരിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിനൊപ്പം തെളിവായി അവർ ചേർത്തത് വീണയുടെ പക്കൽനിന്നു കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ് . പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിനെപ്പറ്റിയാണ് ഇവയെന്ന് ഇ.ഡി പറയുന്നു.
ദുബായിലുള്ള വി.പി.ഫൈജാസ് എന്നയാൾക്ക് 2024 സെപ്റ്റംബറിൽ 85 ലക്ഷം രൂപ അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജിൽ എഴുതിയിട്ടുള്ളതായി ഇ.ഡി പറയുന്ന കുറിപ്പ്, ദുബായിലേക്ക് പണം കടത്തിയെന്നു സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റുകൾ എന്നിവ റെയ്ഡുകളിൽ പിടിച്ചെടുത്തതാണെന്നും കത്തിൽ പറയുന്നു. റിയാസുമായുള്ള അടുപ്പത്തെക്കുറിച്ച് ഹവാല ഇടപാടുകാരുടെ മൊഴികൾ ലഭിച്ചെന്നും കത്തിലുണ്ട്.
തിരുവനന്തപുരം ബേക്കറി ജംക്‌ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ് 27ന് ഇ.ഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലാണ് പണമിടപാട് വിവരങ്ങൾ കുറിച്ചിട്ടുള്ളതെന്ന് കത്തിൽ പറയുന്നു. റിയാസിന്റെ പൂർണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉൾപ്പെടെയുള്ള പണമിടപാടുകൾ എന്നും കത്തിലുണ്ട്.
പിണറായി വിജയൻ, വീണ, റിയാസ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിൽ പറയുന്നതിങ്ങനെ: ‘2024 ൽ വീണയ്ക്കു സ്വന്തമായി വരുമാനമുണ്ടായിരുന്നില്ല. റിയാസിനൊപ്പം മന്ത്രിഭവനത്തിലായിരുന്നു താമസം. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകൾ റിയാസുമായി ബന്ധപ്പെട്ട പണമാണ്. അനധികൃത പണം വിദേശത്തേക്ക് അയയ്ക്കാൻ റിയാസ് നേരിട്ടു നിർദേശം നൽകിയതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണിത്.’
2024 സെപ്റ്റംബർ 17 എന്ന തീയതിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം. ഫൈജാസിനു ലഭിച്ചത് 349K (AED)’. 3,49,000 യുഎഇ ദിർഹം (അന്നത്തെ വിനിമയ നിരക്കിൽ 79.60 ലക്ഷം രൂപ) ഫൈജാസ് കൈപ്പറ്റിയെന്ന റെഡ് ബുക്കിലെ കുറിപ്പ് എടുത്തുചേർത്തതിനു താഴെ ഇ.ഡി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – ‘വലിയ തോതിലുള്ള ഹവാലയോ അനധികൃത പണമിടപാടോ സൂചിപ്പിക്കുന്നതാണിത്’. ഫൈജാസിനെ 10 വർഷമായി പരിചയമുണ്ടെന്ന് വീണ വെളിപ്പെടുത്തിയതായും ഇ.ഡി പറയുന്നു.
വീണയുടെ കയ്യക്ഷരത്തിലുള്ളതെന്ന് ഇ.ഡി പറയുന്ന മറ്റൊരു കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘നിഖിൽ – 3 കോടി, വാരിസ് – 1.2 കോടി, ഷൈജൽ – 1+ 3’. ഇതെക്കുറിച്ച് ഇ.ഡി പറയുന്നത് – ‘റിയാസിന്റെ ഉറ്റ സുഹൃത്തുക്കളെന്ന നിലയിൽ നിഖിൽ, വാരിസ്, ഷൈജൽ എന്നിവരെ തനിക്കറിയാമെന്ന് ചോദ്യംചെയ്യലിൽ വീണ വെളിപ്പെടുത്തി. 8.2 കോടിയുടെ ഫണ്ടാണിത്. ഈ തുക കുറിച്ചുവച്ചതിന്റെ വലതുവശത്തായി 20.05 കോടി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്നു വീണ സമ്മതിച്ചെന്നും കഴിഞ്ഞ മാർച്ചിൽ, തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് ഇതെഴുതിയെന്നും വിദേശത്ത് കമ്പനി സ്ഥാപിക്കാനായിരുന്നു പണമിടപാടെന്നു വീണ വെളിപ്പെടുത്തിയതായും ഇ.ഡി കത്തിൽ പറയുന്നു.
2024 ൽ 4 തവണ വീണ ദുബായ് സന്ദർശിച്ചെന്നും അവിടെ ബെനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ ഇ.ഡി പറയുന്നു. ജനുവരി 29, മേയ് 3, ജൂലൈ 2, നവംബർ 28 തീയതികളിൽ നടത്തിയ യാത്രകളെക്കുറിച്ച് ഇ.ഡി പറയുന്നത്– ‘ദുബായിൽ കമ്പനി സ്ഥാപിക്കാൻ വീണ സജീവമായി ഇടപെട്ടിരുന്നുവെന്ന് അവരുടെ ഫോണിലെ വിവരങ്ങൾ തെളിയിക്കുന്നു. വിദേശ പണമിടപാട് സംബന്ധിച്ച് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകൾ പരിശോധിക്കുമ്പോൾ, വീണയുടെ നിരന്തര ദുബായ് യാത്രകൾ അവിടെ ബെനാമി കമ്പനി സ്ഥാപിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നു വ്യക്തമാണ്. ഇന്ത്യയിൽ നിന്നു സ്വരൂപിച്ച പണം നിക്ഷേപിക്കുകയായിരുന്നു ദുബായിൽ കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ലക്ഷ്യം. ദുബായിലുള്ള വി.പി.ഫൈജാസിന് അയച്ച പണത്തെക്കുറിച്ച് വീണയുടെ പക്കൽ നിന്നു പിടിച്ചെടുത്ത റെഡ് ബുക്കിലുള്ളതായി ഇ.ഡി. പറയുന്ന ഭാഗം ഇതാണ്.
റെഡ് ബുക്ക് ഇഡി കണ്ടെത്തിയത് പിണറായിയുടെ വീട്ടിൽ നിന്നാണ്. ഇ ഡി റെയ്ഡ് നടക്കുമെന്ന് പിണറായിയോ മകളോ മുഹമ്മദ് റിയാസോ പ്രതീക്ഷിച്ചതല്ല. തികച്ചും അപ്രതീക്ഷിതമായി നടന്ന റെയ്ഡിനെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇത്തരം രഹസ്യ രേഖകൾ ഒരിക്കലും വീണ വീട്ടിൽ സൂക്ഷിക്കുമായിരുന്നില്ല. പിണറായിയുടെ വീട്ടിൽ ഒരിക്കലും റെയ്ഡ് നടക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പിണറായി പോലും.
ഇവന്‍മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് 3 കാറുകള്‍ വളഞ്ഞെന്നും ദേഹോപദ്രവം ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും വധിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഏകദേശം 300 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നും ഇ.ഡി. ആക്രമണത്തിന്റെ ആദ്യ കേസിലെ എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 3 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വധശ്രമക്കുറ്റം, 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍ (മാരകായുധവുമായി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സായുധകലാപം) എന്നിവയാണു ചുമത്തിയിട്ടുള്ളത്. വധശ്രമം ഒഴികെയുള്ള കുറ്റങ്ങള്‍ പൊലീസുകാരനെതിരായ ആക്രമണത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതെല്ലാം വീണയുടെ ഡയറി കൈക്കലാക്കാൻ വേങ്ങിയായിരുന്നു.
ലാവ്‍ലിന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ ശേഷം 13 വര്‍ഷം കഴിഞ്ഞാണ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയന്‍ വീണ്ടും ഒരു കേസിന്‍റെ പ്രതിപ്പട്ടികയിലെത്തുന്നത്. അഴിമതികേസില്‍ പ്രതിയായിരിക്കെ ആരും പ്രതിപക്ഷ നേതാവ് പദവിയിലിരുന്നിട്ടില്ലെന്ന ചരിത്രം ചൂണ്ടിക്കാട്ടി പിണറായി രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി ഉയര്‍ത്തിത്തുടങ്ങി. ധാര്‍മികത അനുസരിച്ച് പിണറായിക്ക് തീരുമാനിക്കാം എന്ന തന്ത്രപരമായ നിലപാടാണ് യു.ഡി.എഫിന്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
മകള്‍ക്കെതിരായ ആരോപണങ്ങളുയരുമ്പോളെല്ലാം മടയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമാണെന്നുമുള്ള പതിവ് വരികള്‍ ഉയര്‍ത്തിയായിരുന്നു പ്രതിരോധം. പക്ഷെ ഇനി അത് രാഷ്ട്രീയ എതിരാളികളോട് പറഞ്ഞാല്‍ മതിയാകില്ല. നിയമത്തിന്‍റെ മുന്നില്‍ തെളിയിക്കണം.വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ഇടപാടിലാണ് ലാവ് ലിന്‍ കേസില്‍ പ്രതിയായത്. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ കൈക്കൂലി കേസിലും പ്രതിയായെന്നത് അഴിമതിയുടെ തെളിവായി എതിരാളികള്‍ ഉയര്‍ത്തും. ലാവ് ലിന്‍ കേസില്‍ പ്രതിയായപ്പോള്‍ പാര്‍ട്ടി പദവിക്കപ്പുറം സര്‍ക്കാര്‍ പദവി നേടാതിരുന്ന പിണറായി 2013ല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവായ ശേഷമാണ് മുഖ്യമന്ത്രി കസേരയിലേക്കെത്തിയത്. ആ ധാര്‍മികത ഇന്നുണ്ടങ്കില്‍ പ്രതിപക്ഷ നേതൃകസേര ഒഴിയണമെന്നാണ് ഷോണ്‍ ജോര്‍ജിന്‍റെ ആവശ്യം. കോണ്‍ഗ്രസ് ഇതുവരെ അത്തരം ആവശ്യം ഉന്നയിച്ചില്ല. പക്ഷെ വെപ്രാളമെന്തെന്ന് മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു .
കള്ളക്കേസെന്ന് ആവര്‍ത്തിക്കുന്ന സി.പി.എം പിണറായിക്ക് പൂര്‍ണ പിന്തുണ ആവര്‍ത്തിക്കുകയാണ്. കോടതി ഉത്തരവ് വന്നശേഷം ഇതുവരെ പിണറായി പ്രതികരിച്ചിട്ടില്ല.എന്നാൽ നിയമസഭയിൽ ഇനി പിണറായി ദുർബലനാകും. ഇടതുമുന്നണി ദുർബലമാകും. അത് കോൺഗ്രസിനെ സഹായിക്കും. സി പി എം ദുർബലമാകാൻ തന്നെയാണ് കോൺഗ്രസ്സിന്റെ ആവശ്യം. ഇതെല്ലാം സംഭവിച്ചത് വീണയുടെ ഡയറിയിൽ നിന്നാണെന്നതാണ് രസകരമായ കാര്യം. വീണ അങ്ങനെയൊരു ഡയറി എഴുതിയില്ലായിരുന്നങ്കിൽ ആർക്കുംഒന്നുംസംഭവിക്കില്ലായിരുന്നു. ഇഡിക്ക് തെളിവും കിട്ടുമായിരുന്നില്ല.
https://www.facebook.com/Malayalivartha

























