രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. രാജസ്ഥാനിലെ നാഷണൽ ഹൈവേ 48ൽ ബാഗ്രുവിന് സമീപം ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച പുലർച്ചെ 2 മണിയോടെയുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനായി ശ്രമിക്കുന്നതിനിടയിലാണ് ട്രാവലർ ട്രെയിലറുമായി കൂട്ടിയിടിച്ചത്.
അപകടത്തിന് പിന്നാലെ ട്രാവലർ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ളവരാണ് മിനിബസിലുണ്ടായിരുന്നത്. സംഘം ഖാട്ടു ശ്യാമിൽ നിന്ന് സലാസറിലേക്ക് പോവുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ ആകെ 30 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് യാത്രക്കാർ .മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ 19 പേരിൽ 7 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ സബ് ഡിസ്ട്രിക്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും പട്രോളിംഗ് യൂണിറ്റും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.
"
https://www.facebook.com/Malayalivartha


























