കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിയതായാണ് അധികൃതര്‍ അറിയിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് അറിയിപ്പുള്ളത്.
ഇടിമിന്നലില്‍ ഇന്റര്‍നെറ്റ് സംവിധാനം നിലച്ചതോടെ ഇന്നലെ നടത്താനിരുന്ന പരീക്ഷകളും നേരത്തെ കാലിക്കറ്റ് സര്‍വകലാശാല മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് പരീക്ഷാഭവനിലെ ഇന്റര്‍നെറ്റ് സംവിധാനം നിലച്ചത്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ രാവിലെ ഏഴിന് അപ്ലോഡ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വയ്ക്കാന്‍ വ്യാഴാഴ്ച രാത്രിയോടെ അധികൃതര്‍ തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha
























