കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്

ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സറും യുട്യൂബറുമായ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തു പൊലീസ്. കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ പങ്കുവച്ചതിനാണ് യുട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സറും യുട്യൂബറുമായ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തത്. ബി.എന്‍.എസ് 353(2),192 വകുപ്പുകള്‍ ചുമത്തി ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. കേരളത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കും വിധം ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു വിവാദ പരാമര്‍ശം.
ലിറ്റിചോക്കപ്പ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ നിലവില്‍ ഫോര്‍ട്ട് കൊച്ചിയിലാണ് താമസിക്കുന്നതെന്നും ഈ വീഡിയോയ്ക്ക് ശേഷം തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനായിരിക്കും എന്നും ഇന്‍ഫ്ളുവന്‍സര്‍ വീഡിയോയിലൂടെ പറയുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ 'കാശി ആര്‍ട്ട് കഫേ'യെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്.'കാശി' എന്ന പേര് കേള്‍ക്കുമ്പോള്‍ ബനാറസുമായോ മഹാദേവനുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കും എന്ന് കരുതരുതെന്നും ഇവിടെ തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha
























