പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

ബിഹാറിലെ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖര്‍ഗെ പ്രസംഗത്തില്‍ പറഞ്ഞത്. ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സില്‍നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞതാണ് ഖര്‍ഗെയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെയായിരുന്നു മോദിക്കെതിരായ പരാമര്‍ശം.
അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസ്സില്‍നിന്ന് പുറത്താക്കി. പട്നയില്‍ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും ആഞ്ഞടിച്ചത്. ഇതിനിടെയാണ് നാടകീയരംഗങ്ങളും അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നുണ പറയുന്ന സ്വഭാവമുണ്ട്. അധികാരത്തിലെത്തിയാല്‍ നൂറുദിവസത്തിനുള്ളില്‍ മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം എവിടെയെന്നും ഖര്‍ഗെ ചോദിച്ചു.
https://www.facebook.com/Malayalivartha

























