സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത മാസം മുതല്‍ മാര്‍ച്ച് വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷന് അനുമതി നല്കി. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ യൂണിറ്റിന് ശരാരശി 8 രൂപയ്ക്ക് വാങ്ങാനാണ് കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് 131.26 കോടി രൂപയ്ക്ക് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങാം. ജലവൈദ്യുതി പദ്ധതികളിലെ വെള്ളം വേനല്‍ക്കാലത്തേക്ക് കരുതി വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വകാല കരാറുകള്‍ക്ക് അനുമതിയെന്ന് വ്യക്തമാക്കിയാണ് കമ്മിഷന്റെ ഉത്തരവ്.
അതേസമയം സിന്നാര്‍ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി ലഭ്യത അടക്കം ചൂണ്ടിക്കാട്ടി പീക്ക് സമയത്തെയും ഓഫ് പീക്ക് സമയത്തെയും മറ്റ് ഹ്രസ്വകാല കരാര്‍ അപേക്ഷകള്‍ കമ്മിഷന് തള്ളി. മാര്‍ച്ചിലും ഏപ്രിലിലും 13.89 രൂപയ്ക്ക് പീക്ക് സമയത്ത് വൈദ്യുതി വാങ്ങാനായിരുന്നു കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























