Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി

29 OCTOBER 2026 10:21 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി. മുൻ എം എൽ എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയതെന്നും, ഉയർന്ന ചെലവുകൾ കാരണം പല അംഗങ്ങളും തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സങ്കടത്തോടെ പങ്കുവെച്ചിരുന്നതായും തർക്കങ്ങളൊന്നുമില്ലാതെ ബിൽ പാസാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എം എൽ എമാർക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തോട് അനുകൂലമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു.

മന്ത്രിസഭാ തീരുമാനം
മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാൻ ഇന്നലെയാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യങ്ങൾ 70000 ൽ നിന്ന് 98000 മാകും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷത്തിൽ നിന്ന് 1.33 ലക്ഷമാക്കും. മണ്ഡല അലവൻസുകളും യാത്രാ ബത്തയും ഇന്ധന കൂപ്പൺ തുകയും കൂട്ടും. പലിശ രഹിത വാഹന വായ്പാ പരിധി ഉയർത്തും.

അതിവേഗ നീക്കം, എല്ലാവരും ഹാപ്പി
സ്വന്തം ശമ്പളം കൂട്ടാനുള്ള ബില്ലിൽ നിയമസഭയിൽ തർക്കവും ഇല്ല, വിയോജനക്കുറിപ്പും ഉണ്ടായില്ല. പോർവിളിയെല്ലാം മാറ്റി ഒറ്റക്കെട്ടായി ബിൽ പാസാക്കി ഹാപ്പിയായി പിരിയുകയായിരുന്നു സാമാജികർ. ഇന്നലെ ബിൽ അംഗീകരിച്ച് കാബിനറ്റ്. പാർലമെൻററി കാര്യമന്ത്രി ലോക്ഭവനിലെത്തി നേരിട്ട് വിശദീകരിച്ച് അതിവേഗം ഗവർണറുടെ അനുമതി വാങ്ങി. ആദ്യം അജണ്ടയിൽ ഉൾപ്പെടുത്താത്ത ബിൽ അതിവേഗം കൂട്ടിച്ചേർത്ത് പാസസാക്കി. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യം 70000 ൽ നിന്ന് 98000 ആക്കി. മന്ത്രിമാരുടേത് 1.33 ലക്ഷമാക്കി. എം എൽ എമാരുടെ പലിശ രഹിത വാഹനവായ്പയും ഭവനവായ്പയും കൂട്ടി. വാഹനവായ്പ 10 ലക്ഷത്തിൽ നിന്ന് 15 ആയി. ഭവനവായപ 20 ൽ നിന്ന് 25 ലക്ഷം. പ്രതിവർഷ ഇന്ധന കൂപ്പൺ 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം, എക്സ് എം എൽ എമാരെയും കൈവിട്ടില്ല. മുൻ എം എൽ എമാരുടെ പരമാവധി പെൻഷൻ 50000 ൽ നിന്ന് 60000 ആക്കി. പ്രതിവർഷ ഇന്ധന കൂപ്പൺ 1 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമാക്കി. 2018 ലാണ് അവസാനമായി ആനുകൂല്യങ്ങൾ കൂട്ടിയത്. ജീവിതച്ചെലവ് കൂടിയതും പ്രവർത്തിഭാരവുമാണ് ശമ്പള കൂട്ടാനുള്ള കാരണമായി പറയുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും രണ്ട് ലക്ഷത്തിലേറെ ആനുകൂല്യങ്ങൾ ഉള്ളത് സർക്കാർ താരതമ്യം ചെയ്യുന്നുണ്ട്. മറ്റ് പല വിഭാഗങ്ങളും ശമ്പളം കുട്ടാൻ നിവേദനം നൽകിയും സമരം ചെയ്തും കാത്തിരിക്കുമ്പോൾ എം എൽ എമാർക്കുള്ള മിന്നൽ തീരുമാനത്തിൽ വിമർശനവും ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (37 minutes ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (54 minutes ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (56 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

സുഹൈലിന്റെ ഉപ്പയല്ല ഉടയതമ്പുരാൻ ഇറങ്ങിയാലും ഇനി രക്ഷയില്ല..! സ്നാപ്ചാറ്റില്‍ കുടുങ്ങി നാലാം പ്രതി ഒറ്റി  (1 hour ago)

സർവ്വനാശം, അർണാബ് ചുഴലിയുടെ അഴിഞ്ഞാട്ടം..! 300 വീടുകളെ ചുഴറ്റിയെറിഞ്ഞു കൊടുംമഴ അടുത്ത മണിക്കൂറിലും  (1 hour ago)

കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭദ്ര,ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..!  (1 hour ago)

ഉടയോൻ തമ്പുരാൻ വിചാരിച്ചാലും ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..! പൊട്ടിക്കരഞ്ഞ് ഭദ്ര  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (5 hours ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (5 hours ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (5 hours ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (5 hours ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (5 hours ago)

Malayali Vartha Recommends