വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി

വിജിലൻസിലെ രണ്ട് സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ വിലക്ക് വരും. നീക്കത്തോട് മുഖ്യമന്ത്രി വിയോജിച്ചെങ്കിലും വിജിലൻസ് ഡയറക്ടറുടെ സമ്മർദ്ദഫലമായാണ് ഫയൽ ആഭ്യന്തരമന്ത്രി ഒപ്പിട്ടത്.
കേന്ദ്ര സർക്കാരിന്റെ പ്രതിരോധ രഹസ്യങ്ങൾ ഒഴിച്ച് മറ്റൊന്നിനും രഹസ്യാത്മകത ഇല്ലെന്ന് വിവരാവകാശ നിയമം 2005 തറപ്പിച്ച് പറയുമ്പോൾ സംസ്ഥാന വിജിലൻസിലെ രണ്ട് സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ആട്ടി പുറത്താക്കാനുള്ള സർക്കാരിൻറെ നീക്കം വിലപ്പോകില്ലെന്ന് തന്നെയാണ് നിയമവിഭഗ്ദ്ധർ സൂചിപ്പിക്കുന്നത്. ഇന്നലെ ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ വിജിലൻസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. പിണറായി വിജയൻ സർക്കാരിൻറെ കാലത്ത് ആരംഭിച്ച നീക്കമാണ് വി ഡി സതീശൻ സർക്കാരിന്റെ കണ്ണിൽ മണ്ണിട്ട് ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടർ നടപ്പാക്കിയെടുത്തത്. പിണറായി വിജയൻ അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും അദ്ദേഹത്തിൻറെ വിശ്വസ്തരായ ഉദ്യോഗസ്ഥർ പോലീസിലും വിജിലൻസിലും ഉൾപ്പെടെ പഴയതിനേക്കാൾ ഭംഗിയായി സിപിഎമ്മിനോട് ഉള്ള ആത്മാർത്ഥത ആവർത്തിച്ചു വെളിപ്പെടുത്തുന്നുണ്ട്. പിണറായി ആഗ്രക്കുന്നത് അവർ നടപ്പാക്കും .വിജിലൻസ് ഡയറക്ടർക്ക് പിണറായി എന്നാൽ ജീവന് തുല്യമാണ്.
മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടക്കം ഉന്നതര രക്ഷിക്കാൻ വിജിലൻസിനെ ഒന്നാകെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ആയിരുന്നു പിണറായി സർക്കാരിൻറെ കാലത്ത്, 2025 ജൂണിൽ ശുപാർശ വിജിലൻസ് മേധാവി സർക്കാരിന് കൈമാറിയത്. വിവരാവകാശ നിയമം 24 (4 ) വകുപ്പ് അനുസരിച്ച് സുരക്ഷ, ഇന്റലിജൻസ് ഏജൻസികളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം. ഈ വകുപ്പ് മറയാക്കിയാണ് അഴിമതി അന്വേഷണ ഏജൻസിയായ വിജിലൻസിനെ ഒന്നാകെ ഒഴിവാക്കാൻ ശുപാർശ നൽകിയത് . അന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വനാഥസിൻഹ ഇതിനെ എതിർത്തതോടെ വിജ്ഞാപനം ഇറങ്ങിയില്ല. യുഡിഎഫ് സർക്കാർ വന്നതോടെ ഫയൽ വീണ്ടും സമർപ്പിച്ചു. ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറി ആവുകയും ആഭ്യന്തരവും വിജിലൻസും അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻ ഹാജാലം നിയമിക്കപ്പെടുകയും ചെയ്തതോടെയാണ് വീണ്ടും ഫയൽ സമർപ്പിച്ചത്.വിജിലൻസിനെ ഒന്നാകെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ലെന്ന് സർക്കാർ നിലപാട് എടുത്തതോടെ പത്ത് സെക്ഷനുകൾ ഒഴിവാക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. ഇതിനും സർക്കാർ വഴങ്ങാതിരുന്നതോടെ അത് അഞ്ചെണ്ണമാക്കി. ഒടുവിലാണ് 2 സെക്ഷൻ ഒഴിവാക്കി സർക്കുലർ ഇറക്കിയത്. സി എം ആർ എൽ കേസ് വീണ്ടും വിജിലൻസിന്റെ കൈയിലെത്തിയാൽ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് അത് രഹസ്യമായി തുടരും. സർക്കുലർ തുടർന്നാൽ
ഉന്നതർക്കെതിരായ അഴിമതിക്കേസ് വിവരങ്ങൾ പുറത്തുവരില്ല. മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ടി-2 (ടോപ്പ് സീക്രട്ട്) സെക്ഷനാണ് ഒഴിവാക്കിയതിൽ പ്രധാനം. അഴിമതിക്കാരുടെ ഇന്റലിജൻസ് വിവരങ്ങൾ സൂക്ഷിക്കുന്ന ടി-1 സെക്ഷനാണ് മറ്റൊന്ന്. സർക്കാരിന് രഹസ്യമായി സൂക്ഷിക്കണമെന്ന് താത്പര്യമുള്ള ഫയലുകൾ ഈ ഓഫീസ് സെക്ഷനുകളിലേക്ക് മാറ്റി, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കാൻ സാധിക്കും.
കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാ ഏജൻസികളെയും വിവരാവകാശനിയമത്തിലെ 24-ാം വകുപ്പ് പ്രകാരം ഒഴിവാക്കാനാവും. പക്ഷേ, ഓഫീസിലെ ഏതെങ്കിലും സെക്ഷനുകളെ മാത്രമായി ഈ വകുപ്പ് പ്രകാരം വിവരാവകാശത്തിൽ നിന്നൊഴിവാക്കാനാവില്ല.നിലവിൽ ഐ.ബി, റാ, സി.ബി.ഐ, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി അടക്കം 25 കേന്ദ്ര ഏജൻസികളെ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. അവർപോലും അഴിമതി, മനുഷ്യാവകാശലംഘനം, കസ്റ്റഡിമരണം അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ബാദ്ധ്യസ്ഥരാണ്. രാജ്യസുരക്ഷയെ ബാധിക്കാത്തതും കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാത്തതുമായ വിവരങ്ങൾ സി.ബി.ഐയും നൽകുന്നുണ്ട്.
സുരക്ഷാ-ഇന്റലിജൻസ് ഏജൻസികളെ ഒഴിവാക്കിയതിന്റെ മറപിടിച്ചാണ് വിജിലൻസിന്റെയും വിവരാവകാശം വെട്ടിയത്. നേരത്തേ ഫോറൻസിക് ലാബ്, ഫിംഗർപ്രിന്റ് ബ്യൂറോ തുടങ്ങി എട്ട് സ്ഥാപനങ്ങളെയും പൊലീസിലെ സെക്ഷനുകളെയും വിവരാവകാശ പരിധിയിൽ നിന്നൊഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാരിനെയും ഉന്നതരെയും ബാധിക്കുന്ന വിവരാവകാശ ചോദ്യങ്ങളെത്തുമ്പോൾ ഫയലുകൾ ടി-സെക്ഷനിലേക്ക് മാറ്റുകയാണ് തന്ത്രം. പൊലീസിന്റെ വാടകഹെലികോപ്ടറിന്റെ വിവരങ്ങൾ പോലും ഈ വകുപ്പുപയോഗിച്ച് മറച്ചുവച്ചിരുന്നു. മന്ത്രിസഭാതീരുമാനങ്ങൾ വെളിപ്പെടുത്താൻ ബാധ്യതയില്ലെന്ന വാദവുമായി സംസ്ഥാന സർക്കാർ 2017ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിവാദമായതോടെ തലയൂരി.അന്ന് കേസായപ്പോൾ റദ്ദാക്കി. പിന്നീട് പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസിനെ വിവരാവകാശത്തിനു പുറത്താക്കാനുള്ള നീക്കവും പാളി.
വിജിലൻസ് ടി-ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്നൊഴിവാക്കി 2016ജനുവരി 27നിറക്കിയ വിജ്ഞാപനം ഹൈക്കോടതിയിൽ കേസായതോടെ 2023ഫെബ്രുവരിയിൽ റദ്ദാക്കി.വിജിലൻസ്-ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അന്വേഷണവിവരങ്ങൾ നൽകുന്നതു വിലക്കി വിജിലൻസ് ഡയറക്ടർ 2016ഫെബ്രുവരി ഒമ്പതിനിറക്കിയ ഉത്തരവും അന്ന് റദ്ദാക്കി. അഴിമതിവിവരങ്ങൾ കൈമാറിയ 'ഇൻഫോർമറെ' സംബന്ധിച്ച വിവരങ്ങൾ, അന്വേഷണഘട്ടത്തിലെ വിവരങ്ങൾ, കോടതിയിലുള്ള വിവരങ്ങൾ എന്നിവ ഇപ്പോഴും വിജിലൻസ് നൽകാറില്ല. ഉദ്യോഗസ്ഥരുടെ വാർഷികവിലയിരുത്തൽ റിപ്പോർട്ട് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരം നൽകും. ടെൻഡർ, ഡിസൈൻ വിവരങ്ങളും കൈക്കൂലിയിടപാടുകളുടെ രഹസ്യവിവരങ്ങളും നൽകില്ല. ഒഴിവാക്കാവുന്നവിവരങ്ങൾ : രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും, കോടതി വിലക്കിയ വിവരങ്ങൾ, പാർലമെന്റ്, നിയമസഭ അധികാരലംഘനംവാണിജ്യ, വ്യാപാര രഹസ്യങ്ങൾവിദേശ സർക്കാരുകളിൽ നിന്നുള്ളവജീവന് ഭീഷണിയുണ്ടാക്കുന്ന വിവരങ്ങൾകേസന്വേഷണത്തെ ബാധിക്കുന്നവ എന്നിവയാണ്.
സംസ്ഥാന വിജിലൻസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്നും ഒഴിവാക്കാൻ 2025 ലും സർക്കാർ നീക്കം നടത്തി. ജനുവരിയിൽ ഇക്കാര്യമുന്നയിച്ച് വിജലൻസ് ഡയറക്ടർ നൽകിയ കത്ത് പുറത്തുവന്നു. വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം വിവരങ്ങൾ നൽകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമ വകുപ്പിന്റെ പരിഗണിച്ചു.. കേന്ദ്ര ഏജൻസികളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയ മാതൃകയിലാണ് സംസ്ഥാന സർക്കാറിന്റെ നടപടി.
അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത 2025 ജനുവരി പതിനൊന്നാം തീയതി നൽകിയ കത്തിലാണ് വിജിലൻസിനെ വിവരാവകാശ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിജലൻസ് ഡയറക്ടർ കത്ത് നൽകിയത്.
കേസെടുത്ത് അന്വേഷിച്ച ശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, വിജിലൻസിനെ ഒന്നടങ്കം വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ആഭ്യന്തര വകുപ്പിന്റെ നടപടികളുടെ ഭാഗമായി പൊതുഭരണ വകുപ്പിന് കത്ത് കൈമാറി. പൊതുഭരണ വകുപ്പ് ഇത് പരിശോധിച്ച് ഉത്തരവിറക്കുക എന്നുള്ളതാണ് അടുത്ത നടപടി. എന്നാൽ, നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണർ എതിർക്കുമോ എന്നാണ് സർക്കാർ ഉറ്റുനോക്കിയത്. ഒടുവിൽ വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു.
വ്യാപക എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. പൊതുഭരണ വകുപ്പ് 2025 ജനവരി 18 ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇതേ നീക്കം സജീവമായിരുന്നു .അന്ന്
ആക്ഷേപമുണ്ടെങ്കില്‍ വിഷയം പുന:പരിശോധിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മന്ത്രിമാര്‍ അടക്കമുള്ളവരുടെ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് എന്ന ആരോപണമാണ് അന്നും ഉയര്‍ന്നത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിലുള്ള സർക്കാർ വിജ്ഞാപനത്തിനു രാഷ്ട്രീയപ്രാധാന്യവുമുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ടി ഒന്നിലും രണ്ടിലും എന്തെല്ലാമാണുള്ളത് ?
ഉയർന്ന സുരക്ഷയുള്ള വ്യക്തിഗത ഫയലുകളുടെയും അതീവ സുരക്ഷാരേഖകളുടെയും സൂക്ഷിപ്പ്, രഹസ്യ പരിശോധനകൾ, ഉന്നത തലങ്ങളിലുള്ളവരെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം, മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ സ്റ്റാഫുകളുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളുടെ പരിപാലനം എന്നിവയാണു ടി ഒന്ന് സെക്ഷൻ കൈകാര്യം ചെയ്യുന്നത്.
വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികളുടെ പരിശോധന, സോഴ്സ് റിപ്പോർട്ടുകൾ പൊതുജന പരാതികളുടെ മാനേജ്മെന്റ് എന്നിവയാണു ടി രണ്ട് സെക്ഷനിൽ ഉൾപ്പെടുന്നത്.
വിജിലൻസിലെ രണ്ട് സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയതോടെ ഉന്നതർക്കെതിരായ അഴിമതിക്കേസ് വിവരങ്ങൾ പുറത്തുവരില്ല. മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ടി-2 (ടോപ്പ് സീക്രട്ട്) സെക്ഷനാണ് ഒഴിവാക്കിയതിൽ പ്രധാനം. അഴിമതിക്കാരുടെ ഇന്റലിജൻസ് വിവരങ്ങൾ സൂക്ഷിക്കുന്ന ടി-1 സെക്ഷനാണ് മറ്റൊന്ന്. സർക്കാരിന് രഹസ്യമായി സൂക്ഷിക്കണമെന്ന് താത്പര്യമുള്ള ഫയലുകൾ ഈ ഓഫീസ് സെക്ഷനുകളിലേക്ക് മാറ്റി, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കാൻ സാധിക്കും.
വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ പൊതുതാൽപര്യ ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിലെത്തിയത്.. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി കെ മുരളീകൃഷ്ണൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഉത്തരവ് വിവരാവകാശ നിയമത്തിന്റെ അന്തസ്സ് തകർക്കുമെന്ന് ഹർജിയിൽ പറയുന്നു. ഉത്തരവിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ആവശ്യം. ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും ഹർജി നൽകിയിട്ടുണ്ട്.
ഈ മാസം ഒക്ടോബർ 22നാണ് സംസ്ഥാന സർക്കാർ വിജിലൻസിൻ്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ കേസുകളിൽ ഇരയാക്കപ്പെടുന്നവർക്ക് ടി സെക്ഷനുകളിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. ഇത് തടയുന്നതാണ് പുതിയ ഉത്തരവ്. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജികളും എത്തിയിരിക്കുന്നത്.
സർക്കാർ നടപടി വിവരാവകാശ നിയമത്തിൽ അനാവശ്യ നിയന്ത്രണം കൊണ്ടുവരുന്നതാണെന്ന് ഹർജിക്കാരനായ പി കെ മുരളീകൃഷ്ണൻ ഹർജിയിൽ പറയുന്നു. വിജിലൻസ് ഒരു സുരക്ഷ ഏജൻസി അല്ലെന്നും അഴിമതി അന്വേഷിക്കുന്ന ഏജൻസി മാത്രമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവരങ്ങൾ തടഞ്ഞുവെക്കുന്നത് ആർടിഐ നിയമത്തിന്റെ അടിസ്ഥാനതത്വം തകർക്കുമെന്നും ഹർജിയിൽ വ്യക്തമാക്കി. പിണറായി വിജയന്റെ കാലത്ത് നടക്കാത്ത ഫയലാണ് വി ഡി സതീശൻ സർക്കാരിന്റെ അടുക്കൽ തന്ത്രപൂർവം വിജിലൻസ് ഡയറക്ടർ എത്തിച്ചത്. സി എം ആർ എൽ ഹൈക്കോടതി തള്ളുകയാണെങ്കിൽ അന്വേഷണം വിജിലൻസിന്റെ കയ്യിൽ എത്തിച്ചേരും. പിണറായിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത കെഎം ഷാജഹാനെ പോലുള്ളവർ വിവരാവകാശ നിയമത്തെ മികച്ച തരത്തിൽ ഉപയോഗിക്കുന്നവരാണ്. പിണറായിയുടെ അപ്പീൽ ഹൈക്കോടതി തള്ളുകയാണെങ്കിൽ കേസിന്റെ മുഴുവൻ വിശദാംശങ്ങളും വിവരാവകാശ നിയമം പ്രകാരം കെഎം ഷാജഹാന് നൽകേണ്ടിവരും ഇത് ഒഴിവാക്കാനാണ് പിണറായി തന്നെ മുൻകൈയെടുത്ത് സർക്കാരിൽ നിന്നും ഉത്തരവ് ഇറക്കിച്ചത്. ഇത്തരം ഒരു ഉത്തരവ് ഇറങ്ങുന്നതിനോട് മുഖ്യമന്ത്രി വിയോജിച്ചു. എന്നാൽ വിജിലൻസ് ഡയറക്ടർ ഇക്കാര്യത്തിൽ ആഭ്യന്തമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. ഡയറക്ടറുടെ ആവശ്യം പൂർണമായി തള്ളാതെയാണ് രമേശ് ചെന്നിത്തല രണ്ട് വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയത്. ഇത് ഹൈക്കോടതിയിൽ എത്തുമ്പോൾ സർക്കാർ പ്രസ് ചെയ്തില്ലെന്ന് വരും. അങ്ങനെ വന്നാൽ വിജിലൻസിന്റെ സർക്കുലർ ഹൈക്കോടതി തന്നെ റദ്ദാക്കും. ഇന്നത്തെ സാഹചര്യത്തിൽ വിവരാവകാശ നിയമത്തിന്റെ പരിധി കുറച്ചു കൊണ്ടുവരാനുള്ള നീക്കം ഹൈക്കോടതി 90 ശതമാനവും അംഗീകരിക്കാൻ സാധ്യതയില്ല. മാത്രവുമല്ല ഇതിനകം തന്നെ വിവരാവകാശ നിയമത്തിൽ വെള്ളം ചേർത്ത നടപടി പരക്കെ വിമർശനത്തിന് കാരണമായിട്ടുണ്ട്. അതും ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും.
കഴിഞ്ഞ സർക്കാരിലെ കായിക മന്ത്രിയുടെ ഫയലും നിലവിൽ വിജിലൻസിന്റെ പരിഗണനയിലാണ്. ഇനിയും ഇടതുമന്ത്രിമാർ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരാൻ സാധ്യതയുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെതിരായ ചില ആരോപണങ്ങൾ വിജിലൻസ് പരിശോധിച്ച് വരികയാണ്. ഇത്തരം അന്വേഷണങ്ങളെല്ലാം നിലവിൽ സീക്രട്ട് സെക്ഷനിലെത്തും.അതോടെ അത്തരം അന്വേഷണങ്ങളെ കൊല്ലാൻ നിസാരമായി കഴിയും. അഴിമതി സംബന്ധിക്കുന്ന ഫയലുകൾ പുറത്തുവരാതിരുന്നാൽ അതിനെ ഗർഭപാത്രത്തിൽ വച്ച് തന്നെ കൊല്ലാൻ സാധിക്കും. അതാണ് വിജിലൻസ് നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നവർ നിരവധിയാണ്. ഏറ്റവുമൊടുവിൽ വിജിലൻസിൽ എത്തിയത് പി പി ദിവ്യക്കെതിരായ അന്വേഷണമാണ്.
സിപിഎം നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായി പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. . പി.പി. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാറുകൾ കൈമാറി എന്ന ആരോപണത്തിലാണ് അന്വേഷണം. ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നും ആരോപണമുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടത്തും. കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.
കണ്ണൂർ എംഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ചിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിലും പാർട്ടി ദിവ്യയെ പരിഗണിച്ചിരുന്നില്ല. ദിവ്യ പാർട്ടിയുമായി അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന കുറിപ്പും ദിവ്യ പങ്കുവച്ചിരുന്നു. ‘‘നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്’’ - എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ. ഇതിനു പിന്നാലെ ദിവ്യ പാർട്ടി മാറും എന്നതടക്കമുള്ള അഭ്യൂഹങ്ങളും ഉയർന്നു. ഇക്കണക്കിനാണെങ്കിൽ ദിവ്യയും രഹസ്യമായി തുടരും. ഏതായാലും സർക്കാർ ആഗ്രഹിക്കുന്നത് പോലെ ഹൈക്കോടതി സർക്കുലർ കിൽ ചെയ്യാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























