പരീക്ഷാ ക്രമക്കേട്... പിഎസ്സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിന് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ്. ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശമുള്ളത്. പരീക്ഷ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും.
കൂടുതല്‍ പിഎസ്സി അംഗങ്ങളുടെ ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചയുണ്ടാകും. ഒളിവില്‍ കഴിയുന്ന പിഎസ്സി അഡീഷണല്‍ സെക്രട്ടറി ആര്. ഹരിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ വൈകാതെ തന്നെ കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍, അന്വേഷണസംഘം പിഎസ്സി ചെയര്‍മാന്റെ മൊഴി വിശദമായി പരിശോധിച്ചുവരുന്നു.
ക്രമക്കേടില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ മൊഴി. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രം പിഎസ്സി അംഗങ്ങളെ പ്രതിചേര്‍ത്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനമുള്ളത്.
"
https://www.facebook.com/Malayalivartha

























