ബാറുകളിലെത്തുന്നവരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണം; 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാവുമെന്ന് മന്ത്രി എം ലിജു

മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധിയിൽ താഴെയാണെന്ന് സംശയം തോന്നിയാൽ ബാറുകളിലെത്തുന്നവരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണമെന്ന് സഹകരണ- എക്സൈസ് വകുപ്പ് . 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാവും. ബാറുകൾ ഇക്കാര്യത്തിൽ കൃത്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
23 വയസ്സാണ് കേരളത്തിൽ മദ്യ ഉപഭോഗത്തിനുള്ള പ്രായം. നെടുമ്പാശ്ശേരിയിൽ അപകടമുണ്ടായപ്പോൾ ഒരു മാധ്യമങ്ങളും ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുൻപ്, സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിൽ ബാറുകൾക്കെതിരെ കേസെടുക്കാനുള്ള നിർദ്ദേശം നൽകി. 23 വയസ്സ് തികയും മുൻപേ ആ ചെറുപ്പക്കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസുകളാണ് സസ്‌പെൻഡ് ചെയ്തത്.
തുടർന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. കേരളത്തിൽ എവിടെയെങ്കിലും നിയമാനുസൃതമായ പ്രായത്തിൽ താഴെയുള്ളവർക്ക് മദ്യം കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികളുണ്ടാവും. കേരളത്തിലെ ബാറുകളെല്ലാം അക്കാര്യത്തിൽ കൃത്യമായ ജാഗ്രത പുലർത്തണം. പ്രായം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ബാറുകൾക്കുണ്ട്. 23 വയസ്സിൽ താഴെയാണെന്ന് സംശയം തോന്നിയാൽ ബാറിൽ എത്തുന്നവരുടെ ആധാർ കാർഡും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷം മാത്രമേ മദ്യം കൊടുക്കാവൂവെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























