ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. പ്രമുഖ ഇന്റര്‍നെറ്റ് ടെക്നോളജി കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ സഹസ്ഥാപകന്‍ ഷാങ് യിമിങ്ങിനെ മറികടന്നാണ് മുകേഷ് അംബാനി ഏഷ്യയിലെ നമ്പര്‍ വണ്‍ ധനികനായി മാറിയത്.
ചൊവ്വാഴ്ച പുറത്തുവന്ന ഫോബ്സിന്റെ റിയല്‍- ടൈം ബില്യണയേഴ്സ് പട്ടിക പ്രകാരം അംബാനിയുടെ ആസ്തി മൂല്യം 10.5 ശതമാനം വര്‍ധിച്ച് 8880 കോടി ഡോളറായി ഉയരുകയായിരുന്നു. ആഗോള തലത്തില്‍ ധനികരുടെ പട്ടികയില്‍ അംബാനി 22-ാം സ്ഥാനത്താണ്.
8400 കോടി ഡോളര്‍ ആസ്തിയുള്ള ഷാങ് യിമിങ്ങ് 25-ാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി 8010 കോടി ഡോളര്‍ ആസ്തിയുമായി 26-ാം സ്ഥാനത്തുണ്ട്. തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ ഏകദേശം 12 ശതമാനം വര്‍ധന ഉണ്ടായതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ വലിയ വര്‍ദ്ധനയുണ്ടായത്. ഇത് കമ്പനിയുടെ വിപണി മൂല്യത്തില്‍ 1900 കോടി ഡോളറിലധികം വര്‍ധനയ്ക്ക് കാരണമായി. കഴിഞ്ഞ മാസത്തെ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്.
https://www.facebook.com/Malayalivartha

























