നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....

നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു.... കഴിഞ്ഞ മൂന്നാഴ്ചത്തെ ദാരുണ അപകടങ്ങളുടെ പശ്ചാത്തലത്തിലാണിത്. തെങ്ങണയിൽ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ 18കാരന്റെ കാർ നാട്ടുകാർ ജീവൻ പണയംവച്ച് തടയേണ്ടി വന്ന സംഭവം നമ്മുടെ റോഡുകളിലെ ഭീതിയുടെ നേർച്ചിത്രമാണ്.
നെടുമ്പാശേരിയിൽ മദ്യപിച്ചെത്തിയ കാറിടിച്ച് മൂന്ന് ജീവനുകൾ പൊലിഞ്ഞതും, ചേരാനല്ലൂരിൽ ലൈസൻസില്ലാത്ത കുട്ടിഡ്രൈവറുടെ വാഹനം തട്ടുകടക്കാരന്റെ ജീവനെടുത്തതും സമീപകാലത്തായി ഉണ്ടായ സംഭവമാണ്. തെങ്ങണയിൽ ടയർ പൊട്ടി തീപ്പൊരി പറന്നിട്ടും ഇന്നോവയുമായി അമിതവേഗതയിൽ കുതിക്കുകയായിരുന്നു പതിനെട്ടുകാരൻ. പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തിയും, ഈരാറ്റുപേട്ടയിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി അപകടകരമായ രീതിയിൽ യാത്ര നടത്തിയതും അടുത്തിടെയാണ്.
ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം സ്‌കൂളുകൾ കേന്ദ്രീകരിച്ചും കുട്ടികൾ ഒത്തുചേരുന്ന പ്രധാന കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കുന്നതാണ്.
.പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവ് അല്ലെങ്കിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 10,000 രൂപ അധിക പിഴ. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണ്..
"
https://www.facebook.com/Malayalivartha

























