അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി കാക്കനാട് ഇൻഫോപാർക്ക് റോഡിൽ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തൃശൂർ തോളൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയുമായ എ. അക്ഷര (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.20ന് കുഴിക്കാട്ടുമൂല ജങ്ഷന് സമീപമായിരുന്നു അപകടം. ജിമ്മിൽനിന്ന് വ്യായാമം കഴിഞ്ഞ് മടങ്ങുകയായിരുന്ന അക്ഷരയെ എതിർദിശയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
റോഡിൽ വീണ യുവതിയുടെ ദേഹത്തുകൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ 'മലയിൽ' ബസിന്റെ ഡ്രൈവർ കാക്കനാട് സ്വദേശി ബിനോയിയെ ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.
https://www.facebook.com/Malayalivartha

























