കണ്ണീർക്കാഴ്ചയായി.. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ അനൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പയ്യോളി കടപ്പുറത്താണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് അനൽ പയ്യോളിയിലെത്തിയത്.
കടലിൽ കുളിക്കുന്നതിനിടെ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലുംപെട്ട് അനലിനെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് മത്സ്യത്തൊഴിലാളികൾ നീന്തിയെത്തി യുവാവിനെ കരയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പിതാവ്: പരേതനായ ജയൻ. മാതാവ്: അനിത. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha

























