Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

വിതുമ്പലോടെ മധുര പ്രതികാരം... വീണ്ടും ചരിത്രം കുറിച്ച് വിരാട് കോലി, ഏകദിനത്തിൽ രണ്ട് ചരിത്രനേട്ടങ്ങൾ! ഇത് മധുരമുള്ള പിറന്നാൾ സമ്മാനം

05 NOVEMBER 2026 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതികളെ കാരിയർമാരാക്കുന്നതിന് പിന്നൽ... ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യു

കണ്ണീർക്കാഴ്ചയായി.. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....

വിരാട് കോലിയെ എഴുതിത്തള്ളയവർക്ക് തിരിച്ചടി. ഇന്ത്യൻ ക്രിക്കറ്റിന്റെ റെക്കോർഡ് പുസ്തകത്തിൽ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് വിരാട് കോലി. അതും തന്റെ 38-ാം ജന്മദിനത്തിന് തൊട്ടുമുൻപുള്ള മത്സരത്തിൽ! ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റുകൊണ്ട് തിളങ്ങിയ കോലി സ്വന്തമാക്കിയത് ഒന്നല്ല, രണ്ട് അപൂർവ റെക്കോർഡുകളാണ്. ഇതോടെ ക്രിക്കറ്റ് ലോകത്ത് ഒരിക്കൽക്കൂടി ചർച്ചയാകുന്നത് കിങ്ങിന്റെ അസാമാന്യ ബാറ്റിങ് മികവാണ്.

ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന ഇന്ത്യ–ന്യൂസീലൻഡ് ആദ്യ ഏകദിനത്തിലാണ് കോലി ചരിത്രം കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഈ ചരിത്രനേട്ടത്തിലെത്താൻ മത്സരത്തിന് മുൻപ് 12 റൺസ് മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. ഇന്ത്യയുടെ റൺചേസിനിടെ ഏഴാം ഓവറിൽ നേരിട്ട പതിമൂന്നാമത്തെ പന്തിൽ തന്നെ കോലി ആ നേട്ടം കൈവരിച്ചു.

വെറും 251 ഇന്നിങ്സുകളിൽ നിന്നാണ് കോലി മൂന്നാം നമ്പറിൽ 13,000 റൺസ് എന്ന അസാധാരണ നേട്ടത്തിലെത്തിയത്. ഈ സ്ഥാനത്ത് ബാറ്റ് ചെയ്ത് 60ന് മുകളിൽ ശരാശരിയുള്ള കോലിയുടെ റെക്കോർഡിൽ 48 സെഞ്ചറികളും 69 അർധസെഞ്ചറികളുമുണ്ട്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ്. 330 ഇന്നിങ്സുകളിൽ നിന്ന് 12,662 റൺസാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം. അതായത് പോണ്ടിങ്ങിനെക്കാൾ കുറച്ച് ഇന്നിങ്സുകൾ മാത്രം കളിച്ചാണ് കോലി ഈ റെക്കോർഡ് മറികടന്നത്. മൂന്നാം നമ്പറിൽ ഏകദിനത്തിൽ 10,000 റൺസ് പിന്നിട്ടിട്ടുള്ളത് കോലിയും പോണ്ടിങ്ങും മാത്രമാണ്.

ഇതുമാത്രമല്ല, ഓക്‌ലൻഡിൽ മറ്റൊരു അപൂർവ നേട്ടവും കോലി സ്വന്തമാക്കി. എവേ ഏകദിനങ്ങളിൽ 50 അർധസെഞ്ചറികൾ നേടുന്ന ലോകത്തിലെ ആദ്യ താരമായി കോലി മാറി. സ്വന്തം രാജ്യത്തിന് പുറത്ത് കളിച്ച ഏകദിന മത്സരങ്ങളിൽ 50 തവണ അർധസെഞ്ചറി നേടുകയെന്നത് എത്രത്തോളം വലിയ നേട്ടമാണെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ പട്ടികയിൽ 45 അർധസെഞ്ചറികളുമായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. 42 അർധസെഞ്ചറികളുമായി റിക്കി പോണ്ടിങ് മൂന്നാമതുമുണ്ട്.

ഇതിനുപുറമെ ഏകദിന റൺചേസുകളിലെ ഏറ്റവും ഉയർന്ന റൺസ് നേട്ടക്കാരനായും കോലി മാറി. 169 ഇന്നിങ്സുകളിൽ നിന്ന് 8,741 റൺസാണ് താരത്തിന്റെ സമ്പാദ്യം. 232 ഇന്നിങ്സുകളിൽ നിന്ന് 8,720 റൺസ് നേടിയ സച്ചിൻ തെൻഡുൽക്കറെയാണ് കോലി മറികടന്നത്. 6,801 റൺസുമായി രോഹിത് ശർമയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

ന്യൂസീലൻഡിനെതിരായ മത്സരത്തിൽ 51 പന്തിൽ 74 റൺസെടുത്ത കോലിയുടെ ഇന്നിങ്സ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്ങിലെ മികവിനൊപ്പം ഫീൽഡിങ്ങിലും തിളങ്ങിയ കോലി മത്സരത്തിൽ മികച്ചൊരു ക്യാച്ചും സ്വന്തമാക്കി.

2026ൽ ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കോലി. ന്യൂസീലൻഡ് പരമ്പരയ്ക്ക് മുൻപ് ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 552 റൺസാണ് താരം നേടിയത്. രണ്ട് സെഞ്ചറികളും മൂന്ന് അർധസെഞ്ചറികളും ഇതിൽ ഉൾപ്പെടുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ 88 പന്തിൽ പുറത്താകാതെ നേടിയ 139 റൺസാണ് ഈ വർഷത്തെ ഉയർന്ന സ്കോർ.

1988 നവംബർ അഞ്ചിന് ജനിച്ച വിരാട് കോലി ഇന്ന് തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനമായി എത്തിയിരിക്കുന്നത് റെക്കോർഡുകളുടെ നീണ്ട നിരയാണ്. കാലം മാറിയാലും കോലിയുടെ ബാറ്റിങ് മികവിന് മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ നേട്ടങ്ങൾ. റെക്കോർഡുകൾ ഓരോന്നായി സ്വന്തമാക്കിക്കൊണ്ട് മുന്നേറുന്ന കിങ്ങിന് ആരാധകരുടെ ഒരേയൊരു ആശംസ മാത്രം... ഹാപ്പി ബർത്ത്‌ഡേ കിങ് കോലി!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതികളെ കാരിയർമാരാക്കുന്നതിന് പിന്നൽ... ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്  (12 minutes ago)

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യു  (40 minutes ago)

വിതുമ്പലോടെ മധുര പ്രതികാരം... വീണ്ടും ചരിത്രം കുറിച്ച് വിരാട് കോലി, ഏകദിനത്തിൽ രണ്ട് ചരിത്രനേട്ടങ്ങൾ! ഇത് മധുരമുള്ള പിറന്നാൾ സമ്മാനം  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്... പവന് ഒറ്റയടിക്ക് 2360 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇംപീച്ചിന് മുമ്പ് എന്തെങ്കിലും നടക്കും... തോറ്റെങ്കിലും ട്രംപ് അടങ്ങില്ല, ആക്രമിക്കും, മുജ്തബയുടെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ ഇറാൻ, എണ്ണവില കൂപ്പുകുത്തി, സ്വർണം കുതിക്കുന്നു!  (1 hour ago)

കണ്ണീർക്കാഴ്ചയായി.. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു  (1 hour ago)

ഗുഡ് ബാഡ് അഗ്ലിയിൽ സംഭവിച്ചത്... നസ്‌ലിൻ അജിത്തിനൊപ്പം അഭിനയിക്കാൻ പിന്മാറിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ!  (2 hours ago)

സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

ലോക നേതാക്കളുടെ പിന്തുണ ഉറപ്പാക്കും... ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ, മോദിയുടെ പിന്തുണ ത  (2 hours ago)

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.  (2 hours ago)

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം  (2 hours ago)

ട്രംപെ നിന്നെ പിന്നെ കണ്ടോളാം... അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര തിരിച്ചടി, നൂറുവർഷത്തെ റെക്കോർഡ് തകർന്നു! ട്രംപിന് ഇനി പിടിച്ചുനിൽക്കാനാകുമോ? ഇറാൻ യുദ്ധം തിരിച്ചടിച്ചു; ഇംപീച്ച്‌മെന്  (2 hours ago)

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends