അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്

സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും അപകടകരമായ ഡ്രൈവിങ്ങിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബസ് ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടമകളല്ലെന്നും ആളുകളുടെ ജീവനെടുക്കുന്നവരായി മാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി. കാക്കനാട് സ്വകാര്യ ബസിടിച്ച് മരിച്ച ഐടി ജീവനക്കാരി അക്ഷരയുടെ അപകടദൃശ്യങ്ങള്‍ കണ്ടശേഷമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.
അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് കോടതി പറഞ്ഞു. ആ പെണ്‍കുട്ടിക്ക് മുന്നോട്ട് നീങ്ങാന്‍ പോലും ഇടമുണ്ടായിരുന്നില്ല. ആര്‍ക്കും ഇത്തരമൊരു അപകടം സംഭവിക്കാം. റോഡില്‍ ഫുട്പാത്ത് പോലുമില്ല. ആളുകള്‍ ജീവനോടെ വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.
എന്തുതരം ഡ്രൈവിങ്ങാണ് ഇതെന്നും ചില വാഹനങ്ങള്‍ കൊലപാതക യന്ത്രങ്ങള്‍ പോലെയാണെന്നും കോടതി വിമര്‍ശിച്ചു. ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ഡ്രൈവര്‍ വാഹനം ഓടിക്കാന്‍ യോഗ്യനല്ലെന്നും നിരീക്ഷിച്ചു.
നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകുന്നില്ല. പൊലീസിന് പോലും ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണം. അതിനായി പൊലീസിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് ഓണ്‍ലൈനായി ഹാജരായ കൊച്ചി എസിപി അരുണ്‍ കെ. പവിത്രനോട് കോടതി ആരാഞ്ഞു.
അപകടമുണ്ടാക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്നാണ് അറിയുന്നതെന്നും കോടതി പറഞ്ഞു. ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്ന് എസിപി മറുപടി നല്‍കി. ഇത്രയധികം കേസുകളുള്ളവര്‍ക്ക് വീണ്ടും വാഹനം ഓടിക്കാന്‍ എങ്ങനെയാണ് അനുമതി ലഭിക്കുന്നതെന്നും കോടതി ചോദിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയമിക്കുന്ന ബസ് ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ ഫുട്പാത്തുകളില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കൊച്ചിയിലെ റോഡുകളില്‍ ഫുട്പാത്തുകള്‍ നിര്‍മിക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടും കോടതി നിര്‍ദേശിച്ചു. ാക്കനാട് ബസിടിച്ച് മരിച്ച യുവതിയുടെ കുടുംബത്തോട് കോടതി ക്ഷമാപണം നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























