ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു...

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു. 23കാരനായ ജൂഡിനൊപ്പം ഇളയ സഹോദരൻ ജോബിനെയും ഇംഗ്ലണ്ടിന്റെ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്കുള്ള ടീമിലാണ് 21കാരനായ ജോബിന് ആദ്യമായി ഇടം നേടിയത്.
ഇരുവരും കളത്തിലിറങ്ങിയാൽ 19 വർഷത്തിനുശേഷം ഇംഗ്ലണ്ട് സീനിയർ ടീമിൽ ഒരുമിച്ച് കളിക്കുന്ന സഹോദരങ്ങളാകും. ഇംഗ്ലണ്ട് ടീമിലെ സൂപ്പർതാരമാണ് ജൂഡ് ബെല്ലിങ്ഹാം.
റയൽ മാഡ്രിഡിനായി കളിക്കുന്ന താരം ലോകത്തിലെ മികച്ച മധ്യനിര കളിക്കാരിലൊരാളാണ്. സഹോദരനെപ്പോലെ ബർമിങ്ഹാം സിറ്റിയുടെ അക്കാദമിയിലൂടെയാണ് ജോബിന്റെയും വളർച്ച.
പിന്നീട് സണ്ടർലാൻഡിലെത്തിയ താരം ടീമിന്റെ പ്രീമിയർ ലീഗ് പ്രവേശനത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























