കശ്മീർ താഴ്വരയിൽ തണുപ്പ് ശക്തമാകുന്നു.... അന്തരീക്ഷ താപനില രാത്രിയിൽ മൈനസ് ഒമ്പതിലെത്തി

കശ്മീർ താഴ്വരയിൽ തണുപ്പ് കടുക്കുന്നു. കശ്മീരിന്റെ ആപ്പിൾ കിണ്ണം എന്നറിയപ്പെടുന്ന മനോഹരമായ ഷോപ്പിയാനിൽ അന്തരീക്ഷ താപനില രാത്രിയിൽ മൈനസ് ഒമ്പതിൽ എത്തി. താഴ്വരയിൽ മറ്റിടങ്ങളിൽ താപനില പൂജ്യത്തിലോ അതിന് താഴെയോ ആയി തുടരുന്നു.
ലെഹ് (-4.2°C), കാർഗിൽ (-1.4°C), നുബ്ര താഴ്വര (-0.9°C) എന്നിവിടങ്ങളിലാണ് കഠിനമായ തണുപ്പ് രേഖപ്പെടുത്തിയത്.
എന്നാൽ ജമ്മുവിൽ താരതമ്യേന ഉയർന്ന താപനില തുടരുന്നു. ഭദേർവയിൽ നാല് ഡിഗ്രിയാണ്. ജമ്മു നഗരത്തിൽ 14 ഡിഗ്രിയിലും വിമാനത്താവളം ഉൾപ്പെടുന്ന ഭാഗത്ത് 15 ഡിഗ്രിയിലും ആശ്വാസകരമായ നില തുടരുന്നു.
എന്നാൽ ഇത് പൊതുവായി കിട്ടാവുന്ന കാലാവസ്ഥയല്ല. ഉയർന്ന പ്രദേശങ്ങളിലേക്കും താഴ്വരയിലേക്കും എത്തുമ്പോൾ തണുപ്പ് കഠിനമായേക്കും. നവംബർ പകുതിയോടെ എത്തുന്ന നേരിയ 'വെസ്റ്റേൺ ഡിസ്റ്റർബൻസ്' കാരണം ഗുൽമാർഗ്, സോനാമാർഗ് തുടങ്ങിയ ഉയർന്ന മലനിരകളിൽ നേരിയ മഴയ്ക്കോ മഞ്ഞു വീഴ്ചയ്ക്കോ സാധ്യത പ്രവചിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























