ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതി വിവാഹ ജീവിതത്തിലേക്ക് കടന്നു. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് ശ്രുതിയെ ജീവിതത്തിലേക്ക് കൂടെ കുട്ടിയത്. രക്ഷിതാക്കാളുടെ സ്ഥാനത്ത് നിന്ന് മുന്‍ മന്ത്രി കെ രാജനാണ് ചടങ്ങില്‍ പങ്കെടുത്തത്. എല്ലാം അറിഞ്ഞ് കൈപിടിച്ചെന്നും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്നാണ് പ്രാര്‍ത്ഥനയെന്നും ശ്രുതി പറഞ്ഞു.
സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും വരന് സന്ദീപും പ്രതികരിച്ചു. വയനാട് ദുരന്തത്തില്‍ വീട്ടിലെ ഒന്‍പത് അംഗങ്ങളെ നഷ്ടപ്പെട്ടു. പിന്നാലെ വിവാഹം നടക്കാനിരിക്കെ ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തില്‍ മരിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് അന്നത്തെ സര്‍ക്കാരാണ് കൈത്താങ്ങായത്.
https://www.facebook.com/Malayalivartha


























