സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്.... പവന് 760 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവില വർദ്ധിച്ചു. പവന് 760 രൂപ വർദ്ധിച്ച് 1,06,040 രൂപയായി. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 13,255 രൂപയായി. ഇന്നലെ 1,05,280 രൂപയായിരുന്നു പവൻ വില. തുടർച്ചയായ രണ്ടാംദിനമാണ് വില വർദ്ധിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് പവന് 86,800 രൂപയും ഗ്രാമിന് 10,850 രൂപയുമാണ്. 14 കാരറ്റ് സ്വർണത്തിന് പവന് 67,880 രൂപയും ഗ്രാമിന് 10,850 രൂപയുമാണ്. വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ് ഇന്നത്തെ വിലയുള്ളത്. ആഗോളവിപണിയിലും സ്വർണവിലയിൽ വർധനവാണ്.
സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 65 ഡോളർ വർധിച്ച് 4131 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം. വെള്ളി 53.27 എന്ന നിരക്കിലാണ് വെള്ളി വില.
"
https://www.facebook.com/Malayalivartha

























