Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം


സാധനങ്ങൾ വാങ്ങിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; വഴിയരികിൽ രക്തത്തിൽ കുളിച്ച് വനിതാ ബോക്സിങ് താരത്തിന്റെ മൃതദേഹം; കാമുകനെതിരെ കുടുംബം


മമ്മൂട്ടിയുടെ നല്ല മനസ് കാണാത്തതെന്ത്? പിണറായിയും സതീശനുമടക്കം വിവാഹത്തിൽ പങ്കെടുത്തു; മമ്മൂട്ടിയെ വെറുതേ വിടൂ, രാഷ്ട്രീയ വൈരം മാറ്റിവെച്ച് സൗഹൃദം കാത്ത് നേതാക്കൾ


പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം


40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാരിയായ അമ്മ അറസ്റ്റിൽ

സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം

09 NOVEMBER 2026 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്

കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

സ്ത്രീ വേഷത്തിൽ ക്ലാസെടുക്കാനെത്തുന്ന അധ്യാപകൻ! ശരീരത്തിൽ വലിയ കൃത്രിമ മാറിടം, കടുംചുവപ്പ് ലിപ്സ്റ്റിക്ക്, മേക്കപ്പ്, ഹൈഹീൽ ചെരിപ്പുകൾ... ലോകപ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാലയിലെ ഒരു അധ്യാപകന്റെ വേഷവിധാനമാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. അധ്യാപകന്റെ വസ്ത്രധാരണം തങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന് വിദ്യാർഥികളും മുൻ വിദ്യാർഥികളും വനിതാ ജീവനക്കാരും പരാതിപ്പെട്ടതായാണ് റിപ്പോർട്ട്.

ഓക്സ്ഫഡിന് കീഴിലുള്ള സെന്റ് ഹിൽഡാസ് കോളജിലെ ബയോകെമിസ്ട്രി അധ്യാപകനായ മാറ്റ് റാറ്റ്‌ലിയാണ് വിവാദത്തിലെ വ്യക്തി. 36 വയസ്സുകാരനായ ഇദ്ദേഹം ക്ലാസുകളിലും പരിശീലന പരിപാടികളിലും സ്ത്രീ വേഷത്തിലാണ് എത്തുന്നത്. കൃത്രിമ മാറിടം ഉൾപ്പെടെയുള്ള വേഷവിധാനങ്ങൾ ധരിച്ചുള്ള ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെ സംഭവം കൂടുതൽ ചർച്ചയായി.

അധ്യാപകന്റെ വേഷം തങ്ങളെ അസ്വസ്ഥരാക്കുന്നുവെന്നാണ് ചില വിദ്യാർഥികളുടെയും മുൻ വിദ്യാർഥികളുടെയും പരാതി. പരിശീലന പരിപാടിക്കിടെ അധ്യാപകന്റെ വേഷം കണ്ട് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ഒരു വനിതാ ജീവനക്കാരിയും ആരോപിച്ചതായാണ് റിപ്പോർട്ടുകൾ.

മേയ് ഒന്നിന് മൂന്ന് മുൻ വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. വനിതകളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ കോളജിൽ ഇത്തരം വേഷവിധാനങ്ങൾ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പരാതിക്കാരുടെ നിലപാട്. കോളജിന്റെ തൊഴിൽപരമായ മര്യാദകളും ലൈംഗികാതിക്രമ വിരുദ്ധ നയങ്ങളും ചൂണ്ടിക്കാട്ടിയാണ് വിമർശനം.

അതേസമയം, അധ്യാപകന്റെ അക്കാദമിക് മികവും റിപ്പോർട്ടുകളിൽ പരാമർശിക്കുന്നുണ്ട്. മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് മാറ്റ് റാറ്റ്‌ലി.

വിവാദത്തിൽ ഓക്സ്ഫഡ് സർവകലാശാല പ്രതികരിച്ചിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന, പരസ്പര ബഹുമാനമുള്ള അന്തരീക്ഷം ഉറപ്പാക്കാൻ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്നും അധ്യാപകർ തൊഴിൽപരമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ വ്യക്തിഗത ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ പ്രതികരിക്കാനാവില്ലെന്നും അറിയിച്ചു.

വ്യക്തിസ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവും ഒരു വശത്ത്. വിദ്യാർഥികളുടെ സൗകര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിൽപരമായ മര്യാദകളും മറുവശത്ത്. ഈ രണ്ട് നിലപാടുകൾ തമ്മിലുള്ള ചർച്ചയ്ക്കാണ് ഓക്സ്ഫഡിലെ സംഭവം ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം  (12 minutes ago)

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്  (24 minutes ago)

3 കൗമാരക്കാർ അറസ്റ്റിൽ... അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിയിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, പത്ത് മാസത്തോളം ഭീഷണിപ്പെടുത്തി പീഡനം; മൂന്ന് യുവാക്ക  (54 minutes ago)

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലം... സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (59 minutes ago)

കൊല്ലം കുംഭാവുരുട്ടിയിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്  (1 hour ago)

സാധനങ്ങൾ വാങ്ങിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; വഴിയരികിൽ രക്തത്തിൽ കുളിച്ച് വനിതാ ബോക്സിങ് താരത്തിന്റെ മൃതദേഹം; കാമുകനെതിരെ കുടുംബം  (1 hour ago)

പിറന്നാൾ ദിന സമ്മാനം... 2034 ആകുമ്പോഴേക്കും തെലങ്കാനയിലെ ഒരു കോടി സ്ത്രീകൾ കോടീശ്വരികളാകും! സ്വയംസഹായ സംഘങ്ങളിലൂടെ വൻ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ഇതിനകം 70 ലക്ഷം വന  (1 hour ago)

രണ്ടായിരത്തോളം പ്രവർത്തകരും പ്രതിപ്പട്ടികയിൽ... കൊച്ചിയിൽ യൂത്ത് ലീഗ് റാലി നടത്തിയവർക്ക് പൊലീസ് കേസ്! മുനവ്വറലി ശിഹാബ് തങ്ങളും പി.കെ. ഫിറോസും ഉൾപ്പെടെ 12 നേതാക്കൾ പ്രതികൾ; രണ്ടായിരത്തോളം പ്രവർത്തകരും  (1 hour ago)

മമ്മൂട്ടിയുടെ നല്ല മനസ് കാണാത്തതെന്ത്? പിണറായിയും സതീശനുമടക്കം വിവാഹത്തിൽ പങ്കെടുത്തു; മമ്മൂട്ടിയെ വെറുതേ വിടൂ, രാഷ്ട്രീയ വൈരം മാറ്റിവെച്ച് സൗഹൃദം കാത്ത് നേതാക്കൾ  (2 hours ago)

ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച പ്രാദേശിക അവധി  (2 hours ago)

അമ്മയെയും കുഞ്ഞിനെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് :_ *_സാക്ഷി കോടതിയില്‍ എത്തിയത് പോലീസ് സുരക്ഷയില്‍._*  (2 hours ago)

ഇറാന്റെ മിസൈലുകൾക്ക് ഇനി ദൂരപരിധിയില്ല! 2,000 കിലോമീറ്റർ നിയന്ത്രണം നീക്കി; യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും നേരെ ഭീഷണി, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കത്തിന് പിന്നിലെന്ത്?  (3 hours ago)

ഡോളറിനെതിരെ രൂപയൂടെ മൂല്യത്തിൽ വർദ്ധനവ്....  (3 hours ago)

കരമന കൂടത്തിൽ കൊലപാതകം: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി  (3 hours ago)

‌ഇന്ത്യക്കെതിരായ ഏകദിന പരമ്പര... രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു  (3 hours ago)

Malayali Vartha Recommends