ശബരിമല മണ്ഡലകാല തീര്‍ഥാടനം... വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി കേരള റെയില്‍വേ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിച്ചേരുന്ന എറണാകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, കായംകുളം എന്നീ അഞ്ച് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റുകള്‍ തുടങ്ങി.
ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കുന്നതിനുള്ള പ്രധാന ഇടത്താവളങ്ങളായാണ് ഈ സ്റ്റേഷനുകളെ സജ്ജീകരിച്ചിട്ടുള്ളത്. തീര്‍ഥാടകരുടെ സേവനത്തിനായി ഈ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. യാത്രാസംബന്ധമായ സംശയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍, അടിയന്തര സാഹചര്യങ്ങളിലെ സഹായം തുടങ്ങി ഭക്തര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഇവിടെനിന്ന് ലഭ്യമാകുന്നതാണ്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ നിരീക്ഷണവും ഏകോപനവും ശക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























