ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കാന്‍ ശ്രമം; യുവ നേതാക്കള്‍ക്ക് അവസരം നല്‍കാന്‍ സിപിഐ

മുതിര്‍ന്ന നേതാക്കളെ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം. സി.ദിവാകരനെ ഒഴിവാക്കാനായി പുതിയ മാനദണ്ഡം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മുന്‍ മന്ത്രിമാര്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതോടെ മുല്ലക്കര രത്‌നാകരനും ഒഴിവാക്കപ്പെടും. മുല്ലക്കരയെ ഒഴിവാക്കുന്നതില്‍ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അങ്ങനെവന്നാല്‍ ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകാനാണ് സാധ്യത. പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവരാനാണ് സിപിഐ ദേശീയനേതൃത്വത്തിന്റെയും നിലപാട്.
മുന്‍ മന്ത്രിമാരായ സി.ദിവാകരനും മുല്ലക്കര രത്‌നാകരനും വീണ്ടും അവസരം ലഭിക്കണമെന്ന ആഗ്രഹത്തിലാണ്. ദിവാകരനെ മല്‍സരിപ്പിക്കാനുള്ള തീരുമാനം ആദ്യം തന്നെ നിരാകരിച്ചിരുന്നതാണ്. ലോക്‌സഭാസീറ്റ് വിവാദത്തില്‍പ്പെട്ട ദിവാകരനു കരുനാഗപ്പളളി സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും വാശിയേറിയ മല്‍സരത്തില്‍ നെടുമങ്ങാട് നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. അതിനാല്‍ തന്നെ മന്ത്രിസ്ഥാനത്തുനിന്നു ദിവാകരനെ മാറ്റാനാണ് ഇത്തരമൊരു നീക്കവുമായി എത്തുന്നതെന്നാണ് കൊല്ലം ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ വാദം. മുല്ലക്കരയുടെ കാര്യത്തില്‍ കൊല്ലം ജില്ലാനേതൃത്വത്തിന്റെ നിര്‍ദേശത്തിനാകും കൂടുതല്‍ പ്രസക്തി. പരിചയസമ്പന്നര്‍ കൂടിയുള്ളതാകണം മന്ത്രിസഭ എന്ന വാദമാണു ദിവാകരന്‍ ഉയര്‍ത്തുന്നത്. ഇ.എസ്.ബിജിമോളിനു വേണ്ടിയും ശക്തമായ സമ്മര്‍ദമുണ്ട്.
സിപിഐയില്‍ നിന്ന് ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവര്‍ മന്ത്രിമാരാകുമെന്നാണു ആദ്യം പ്രചാരണമെങ്കിലും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നതിനോടുള്ള എതിര്‍പ്പു മൂലം ഇവരില്‍ പലരുടെയും സ്ഥാനം മാറിയേക്കാം. ചിറ്റയം ഗോപകുമാറോ, വി.ശശിയോ ഡപ്യൂട്ടി സ്പീക്കറായേക്കും. സിപിഐയിലെ ചേരിതിരിവും അന്തിമ തീരുമാനത്തില്‍ പ്രതിഫലിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha