എം.എം.മണി ചീഫ് വിപ്പായെക്കും എന്ന് സൂചന

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്ന ഉടുമ്പന്‍ചോല എം.എല്‍.എയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണിയെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ചീഫ് വിപ്പായി നിയമിക്കാന്‍ സി.പി.എമ്മില്‍ ആലോചന. മണിയെ പോലെ ഒരു സീനിയര്‍നേതാവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് അനുചിതമായെന്ന അഭിപ്രായങ്ങളെ തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം മണിക്ക് നല്‍കുന്ന കാര്യം നേതൃത്വം ആലോചിക്കുന്നത്.
മണി ഒഴിച്ച് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിലെ എല്ലാം അംഗങ്ങളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ സര്‍ക്കാരില്‍ ചീഫ് വിപ്പ് പദവി വേണ്ടെന്നും പാര്‍ലമെന്റെറികാര്യവകുപ്പ് മന്ത്രി തന്നെ ചീഫ് വിപ്പ് സ്ഥാനം കൈകാര്യം ചെയ്യട്ടെയെന്നുമായിരുന്നു നേരത്തെ എല്‍.ഡി.എഫ് നേതാക്കളുടെ തീരുമാനം.
അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് സിപിഎം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി അംഗീകാരം നല്‍കി. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായില്ല. എല്‍.ഡി.എഫ് യോഗത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇനി ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകളുണ്ടാവൂ. സിപിഐ അടക്കമുള്ള കക്ഷികള്‍ ചില വകുപ്പുകളില്‍ അവകാശ വാദം ഉന്നയിച്ചതിനാല്‍ ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha