വെള്ളാപ്പിള്ളി ബി.ജെ.പി. വിടുന്നു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയും കൈവരിക്കുമെന്ന് കരുതിയ എന്‍.ഡി.എ സഖ്യത്തിന് കിട്ടിയ തിരിച്ചടിയിലും. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്കതിരുന്നതുമാണ് വെള്ളപ്പള്ളിയെ ബി.ജെ.പി വിടാന്‍ പ്രേരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും മത്സരിച്ച എന്‍.ഡി.എ സഖ്യത്തിന് 71 സീറ്റുകളില്‍ കെട്ടിവച്ച കാശും നഷ്ടമായിരുന്നു. ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ വന്‍ വിജയം കൈവരിക്കാമെന്ന ബി.ജെ.പി യുടെ മോഹവും നടന്നില്ല.
വെള്ളാപള്ളി തോല്പ്പിക്കുമെന്നു വെല്ലുവിളിച്ച സ്ഥാനാര്‍ഥികള്‍ എല്ലാവരും വിജയിച്ചതും പിന്തുണച്ചതില്‍ അടൂര്‍ പ്രകാശ് ഒഴികെ ബാക്കി എല്ലാവരും തോറ്റതും ബി.ജി.പി.ക്ക് ബി.ഡി.ജെ.എസ് നോടുള്ള താല്‍പര്യം കുറയുന്നതിനും കാരണമായിട്ടുണ്ട്. ബി.ഡി.ജെ.എസ് സഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ചിട്ടും എന്‍.ഡി.എ സഖ്യത്തിന് നാല് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാക്കാനേ കഴിഞ്ഞിരുന്നുള്ളു. ഇതിനാല്‍ തന്നെ കേന്ദ്രത്തില്‍ നിന്നും ബി.ഡി.ജെ.എസിന് കാര്യമായ പരിഗണന ഒന്നും ലഭിക്കാനിടയില്ലെന്നു മനസിലായത് കൊണ്ടാണ് വെള്ളാപ്പള്ളി ബി.ജെ.പി വിടാനൊരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha