പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പി.സി ജോര്‍ജ്

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വ്യക്തി വിരോധമാണെന്ന് പി.സി ജോര്‍ജ്. പിണറായിയുടെ വ്യക്തി വിരോധം കാരണമാണ് തന്നെ ഇടതു മുന്നണിയില്‍ എടുക്കാത്തത്. ദൃശ്യമാധ്യമത്തോടാണ് പി.സി ജോര്‍ജ് പ്രതികരിച്ചത്. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തി. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ഉമ്മന്‍ ചാണ്ടിയെ തന്റെ ശത്രുവാക്കി. തന്നെ ചതിച്ചത് മാണിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മാണിയോട് കലഹിച്ച് യു.ഡി.എഫ് വിട്ട പി.സി ജോര്‍ജിനെ ഇടതു മുന്നണിയില്‍ എടുത്തേക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പി.സിയെ മുന്നണിയില്‍ എടുക്കാനോ സീറ്റ് നല്‍കാനോ ഇടത് മുന്നണി നേതൃത്വം തയ്യാറായില്ല. മുന്നണി പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സ്വതന്ത്രനായി മത്സരിച്ചാണ് പി.സി ജോര്‍ജ് വിജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha