ചാണ്ടിയല്ല പിണറായി; സാമൂഹ്യ മാധ്യമ പോലീസുകാര്‍ക്ക് പിടിവീഴും

ഫേസ്ബുക്ക് പോസ്റ്റിംഗുകളും വീഡിയോ ചാറ്റിങ്ങുകളും നടത്തി സദാസമയവും സാമൂഹ്യമാധ്യമങ്ങളില്‍ ജീവിക്കുന്ന ഉന്നത ഐ.എ.എസ് - ഐ.പി.എസ് ഉദേ്യാഗസ്ഥര്‍ക്ക് ബുധനാഴ്ചയോടെ കൂച്ചുവിലങ്ങ് വരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ തേര്‍വാഴ്ചകള്‍ പിണറായി അംഗീകരിക്കില്ല. ആഭ്യന്തരമന്ത്രി സ്ഥാനവും മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊണ്ടുവരുന്ന നിയന്ത്രണം. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്താല്‍ മതിയെന്ന പക്ഷക്കാരനാണ് പിണറായി. ജേക്കബ് തോമസിന്റെ നിലപാടുകളോട് പിണറായിക്ക് വിയോജിപ്പൊന്നുമില്ലെങ്കിലും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജേക്കബ് തോമസ് വേണ്ട എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. അവരവരുടെ ജോലി അവരവര്‍ ചെയ്താല്‍ മതിയെന്ന പക്ഷക്കാരനാണ് പിണറായി.
അതിനിടെ സംവരണവിരുദ്ധ പോസ്റ്റിന്റെ പേരില്‍ ഐ.പി.എസ്. ഉദേ്യാഗസ്ഥയായ മെറിന്‍ ജോസഫും വിവാദത്തിലായിരിക്കുകയാണ്. നേരത്തെയും മെറിന്റെ പോസ്റ്ററുകള്‍ വിവാദത്തിലായിരുന്നു. സംവരണവിരുദ്ധ പോസ്റ്റ് തന്റേതല്ലെന്നും തന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും മെറിന്‍ ജോസഫ് പറയുന്നുണ്ടെങ്കിലും അതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് അറിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha