ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്ച്ചിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടില്‍ ആശ മാത്യു, അഞ്ജു മാത്യു എന്നിവരാണ് മരിച്ചത്. പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.
ഇരുവരും നഴ്‌സുമാരാണ്. ഇവരുടെ മൂന്നാമത്തെ സഹോദരിയെ ജോലിസ്ഥലത്തുവിട്ട് മടങ്ങുമ്‌ബോഴായിരുന്നു അപകടം. അഞ്ജു രണ്ടുമാസം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha