ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് ഐ.ജി. അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ ഹാജരാകാന്‍ നിര്‍ദേശം

ജിഷ കൊലക്കേസില്‍ വീഴ്ച വരുത്തിയ പോലീസ് ഐ.ജി. അടക്കം അഞ്ച് ഉദ്യോഗസ്ഥരോടു പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം.
പ്രാഥമിക അന്വേഷണഘട്ടത്തില്‍ ഗുരുതരവീഴ്ചയും കൃത്യവിലോപവും നടത്തിയെന്നാരോപിക്കപ്പെട്ട ഐ.ജി. മഹിപാല്‍ യാദവ്, ആലുവ റൂറല്‍ എസ്.പി: ജി.എച്ച്. യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡെൈിവ.എസ്.പി. അനില്‍കുമാര്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്, കുറുപ്പംപടി എസ്.ഐ. സോണി മത്തായി എന്നിവര്‍ക്കാണ് ഈ മാസം 25 ന് പോലീസ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ ഉത്തരവ് ലഭിച്ചത്.
അഭിഭാഷകനായ ബേസില്‍ കുര്യാക്കോസ് നല്‍കിയ ഹര്‍ജിയില്‍ പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉത്തരവിടുകയായിരുന്നു. 25 ന് എറണാകുളത്തുള്ള പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസിലാണു ഹാജരാകേണ്ടത്.
രാജ്യത്തെ നടുക്കിയ അരുംകൊല ഏപ്രില്‍ 28 മുതല്‍ മേയ് അഞ്ചു വരെ നിയമവിരുദ്ധമായി മൂടിവെച്ചന്നും കൊലപാതകം നടന്ന സ്ഥലം ബന്തവസിലെടുത്ത് സീല്‍ ചെയ്യാഞ്ഞതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിച്ചെന്നും പരാതിയില്‍ പറയുന്നു. ജിഷയും മാതാവും കുറുപ്പംപടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാതെ നിര്‍ധനയായ ദളിത് വിദ്യാര്‍ഥിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha