വിഷു കൈനീട്ടവുമായി എത്തിയത് 4 കോടി... സുധയെ കണ്ടെത്തിയത് തെരച്ചിലിനൊടുവില്‍

പിഎസ് സിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഇനി കോടിപതി. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിഷുബമ്പറായ നാലുകോടി ലോട്ടറി അടിച്ചയാളെ കണ്ടെത്തിയത്. ഗവണ്‍മെന്റ് ചാക്ക ഐ.ടി.ഐ. യ്ക്ക് സമീപം ചിദംബരത്തില്‍ താമസിക്കന്ന സുധാദേവിയാണ് ഭാഗ്യദേവത കടാക്ഷിച്ചയാള്‍. കഴിഞ്ഞ ദിവസം ഈ ലോട്ടറി ഉടമയെ കണ്ടെത്താന്‍ കഴിയാതെ ഏജന്റ് തേടി നടക്കുന്ന വിവരം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ ഇവര്‍ തന്നെ ഏജന്റിനെ സമീപിക്കുകയായിരുന്നു.
ഇപ്പോള്‍ ലോട്ടറി പട്ടത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പട്ടം പിഎസ് സിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായ സുധാദേവി എന്‍.കെ. തനിക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞിരുന്നില്ല. ലോട്ടറിയെടുക്കല്‍ ഉണ്ടായിരുന്നെങ്കിലും അടിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല എന്നതിനാല്‍ ലോട്ടറി എടുത്തതല്ലാതെ നോക്കാന്‍ പോയില്ല. അതുകൊണ്ട് തന്നെ നറുക്കെടുപ്പ് നടന്നതിന് പിന്നാലെ ഇവര്‍ ലോട്ടറി എടുത്ത ഏജന്റ് ചന്ദ്രന്‍നായര്‍ ലോട്ടറി ഉടമയെ തപ്പി നടക്കുകയായിരുന്നു.
പിന്നീട് ഏജന്റിന്റെ വിവരം പത്രത്തില്‍ വാര്‍ത്തയയാതോടെയാണ് ടിക്കറ്റ് എടുത്തു നോക്കിയത്. കെബി 261087 എന്നത് തന്റെ ലോട്ടറിയുടെ നമ്പറാണെന്ന് അറിഞ്ഞതോടെ സുധാദേവി ഞെട്ടി. ആക്കുളം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വി. സുരേഷ്‌കുമാറുമായി കരിക്കകം ക്ഷേത്രത്തില്‍ പതിവായി തൊഴാന്‍ പോകാറുള്ള സുധാദേവി ഇത്തരം ഒരു ക്ഷേത്ര ദര്‍ശനത്തിനിടയില്‍ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യദേവത എത്തിച്ചേര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha